Category: അറിയിപ്പുകൾ

സ്വർഗ്ഗം—-(ഗദ്യ കവിത)

രചന : സുരേഷ് മങ്ങാട്ട് ✍️ കബീർ മരിച്ചെന്ന്,അയൽക്കാരനായിരുന്നു.കാണുമ്പോളൊരുപുഞ്ചിരി പതിവായിരുന്നു.കബീറെന്നാൽവലുതെന്നാണർത്ഥമെന്ന്,കൂട്ടുകാരൻ നിസ്സാറാണ്പറഞ്ഞുതന്നത്.കബീർ നന്മയുള്ളമനുഷ്യനായിരുന്നു,അവന്റെ സ്നേഹത്തിന്മതമില്ലായിരുന്നു.അതുകൊണ്ടവൻസ്വർഗ്ഗത്തിലേയ്ക്കാവുംപോയതെന്ന് നിസ്സാർപറഞ്ഞു കൊണ്ടിരുന്നു.പക്ഷെ സ്വർഗത്തിലൊരുപ്രശ്നമുണ്ടാവും,ആരാണു നീയെന്നാരെങ്കിലുംചോദിച്ചാൽ,കബീറെന്നല്ലേയവനുപറയാൻ പറ്റൂ.വലിയവനുംചെറിയവനുമുണ്ടെങ്കിലതുപിന്നെങ്ങനെസ്വർഗ്ഗമാവും?അതുഭൂമിയെന്നുപേരുള്ളനരകമാവില്ലേ..?

“ജീവിതമെന്ന മനോഹര ഭ്രാന്ത്.”

രചന : മുഹമ്മദ് സവാദ് ✍ തലതിരിഞ്ഞൊരു ലോകത്തിൽ,ചിറകില്ലാതെ പറക്കുന്ന ചില സ്വപ്നങ്ങൾ.ചായക്കോപ്പയിൽ തിരമാലകൾ ഇളകുമ്പോൾ,കടലാസുതോണിയിൽ ഞാൻ കടൽ താണ്ടുന്നു.ക്ലോക്കിലെ സൂചികൾ പിന്നോട്ട് പായവേ,ഇന്നലെയുടെ നാളെയിൽ ഞാൻ വീണുപോയി.കരയുന്ന മേഘങ്ങളെ നോക്കി ചിരിച്ചുകൊണ്ട്,ചുട്ടുപൊള്ളുന്ന മഴത്തുള്ളികളെ ഞാൻ പോക്കറ്റിലൊളിപ്പിച്ചു.മിണ്ടാത്ത വാക്കുകളുടെ മാറ്റൊലി കേൾക്കാൻ,ചെവിപൊത്തി…

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?🙏🙏

രചന : രവനീഷ് രാമൻ ✍ നന്ദി…ആരോട് ഞാൻ ചൊല്ലേണ്ടു?എന്നെ സ്നേഹിച്ചവരോടോ—അതോ,സ്നേഹത്തിന്റെ അർത്ഥംഎന്നിൽ നിന്ന് എടുത്തുപോയവരോടോ?എന്നെ തകർത്ത വേദനകളോടോ—അതോ,തകർന്നപ്പോഴുംഎന്നിൽ ശേഷിച്ചഞാനെന്ന സത്യത്തോടോ?പോയവരോട്…നന്ദി പറയണമോ?പറയണം.അവർ വിട്ടുപോയ ശൂന്യതയിൽഞാൻ എന്നെത്തന്നെ കണ്ടെത്തി.കാലത്തോട്…നന്ദി പറയണമോ?പറയണം.മായ്ച്ചുപോയ മുഖങ്ങൾക്കിടയിൽമാഞ്ഞുപോകാത്ത മുറിവുകൾചില വെളിച്ചങ്ങൾ ബാക്കിവെച്ചു.നന്ദി പറയേണ്ടത്ലഭിച്ചതിനുമാത്രമല്ല—നഷ്ടപ്പെട്ടതിനും,പറയാതെ പോയ വാക്കുകൾക്കും,എന്നെ ഇന്നത്തെ‘ഞാൻ’…

ഏറ്

രചന : യൂനസ് മണത്തല ✍ എറിയുന്നവൻ അറിയുന്നില്ലഏറുകൊള്ളുന്നതിൻ്റെ വേദനകല്ലിന്വർണ്ണമില്ലായിരുന്നുജാതിയില്ലായിരുന്നുപദവിയുമില്ലായിരുന്നുഎന്നിട്ടുംപതിച്ചത്ഒരു മനുഷ്യനിലായിരുന്നുഅറിവിൻ്റെ ഉയരത്തിൽ നിന്നൊരാൾഅറിവില്ലായ്മയിലേക്ക് കല്ലെറിഞ്ഞുസമ്പത്തിൻ്റെ മതിലിനുള്ളിൽ നിന്നൊരാൾവിശപ്പിലേക്കൊരു കല്ലെറിഞ്ഞുഅധികാരത്തിൻ്റെ നിഴലിലിരുന്നൊരാൾശബ്ദമില്ലാത്തവൻ്റെ വായിലേക്കൊരു കല്ലെറിഞ്ഞുഓരോ ഏറുംഒരു ശരീരത്തിലല്ലഒരു മനസ്സിലായിരുന്നുമുറിവുകൾക്ക്രക്തം പൊടിയണമെന്നില്ലചിലത്പുഞ്ചിരിയുടെ പിന്നിൽജീവിതകാലം മുഴുവൻനിശ്ശബ്ദമായി ചോരുന്നുഅവസാനംകല്ലുകൾ തീർന്നപ്പോൾമനുഷ്യൻ തിരിച്ചറിഞ്ഞുതാൻ എറിഞ്ഞതെല്ലാംഅന്യനിലേക്കല്ലതന്നിലേക്കായിരുന്നു

ഉച്ചവെയിൽ

രചന : രവനീഷ് രാമൻ ✍️ ഉച്ചവെയിൽ കത്തുമ്പോൾതണലുകൾ പോലുംനിഴൽ തേടുന്നു.വഴിയരികിലെ മണ്ണിൽവിയർപ്പു വീഴുമ്പോൾജീവിതം വിത്താകുന്നു.തലയിൽ സൂര്യൻ,കാലിൽ കനൽ,നെഞ്ചിൽ സ്വപ്നം—അവൻ നടന്നുകൊണ്ടിരുന്നു,ഒരു തണലിനല്ല,ഒരു നാളെയ്ക്കായി.ചുട്ടുപൊള്ളുന്ന വഴികൾപിന്നിലാകുമ്പോഴുംകാലടിപ്പാടുകൾ മാത്രംമുന്നോട്ട് വിളിച്ചു.വെയിലിന് അറിയില്ലതണലിന്റെ വില;നടന്നവനേ അറിയൂ—ഒരു തുള്ളി കാറ്റുംഎത്ര വലിയ ആശ്വാസമെന്ന്.ഒടുവിൽ സന്ധ്യ വന്നപ്പോൾഅവൻ…

ജീവിത പാതയിൽ

രചന : ജോർജ് കക്കാട്ട് ✍️ ജീവിത പാതയിൽ മുള്ളുകളും വേദനകളും നിറഞ്ഞിരിക്കുന്നു,നമ്മൾ ഓരോ ചുവടുവയ്പ്പും എടുക്കുമ്പോൾ ഹൃദയം തകർന്നേക്കാം,തണുത്തതും ആഴമേറിയതുമായ നിഴലുകൾ തങ്ങിനിൽക്കുന്നു,നിശബ്ദ രാത്രികളിൽ, നമ്മൾ കരയുകയും കരയുകയും ചെയ്യുന്നു. ദുഃഖത്തിന്റെ ഭാരം, ഭാരമേറിയത്, വിശാലം,കലുഷിതമായ ഒരു ഭൂതകാലത്തിന്റെ പ്രതിധ്വനികൾ,ഒരിക്കൽ…

പേരുകൾ മാത്രം

രചന : രവനീഷ് രാമൻ ✍️ ഭാഗ്യവും നിർഭാഗ്യവുംവിധി വിതച്ച വിത്തുകളല്ല;ഒരേ കാറ്റിൽ പറന്നെത്തിയരണ്ടിലകൾ മാത്രം.ഒന്നിന് വെയിൽ കൂട്ടായി,മറ്റൊന്നിന് നിഴലും;വീണിടം മാറിയപ്പോൾ മാത്രംപേരുകൾ രണ്ടായി പിരിഞ്ഞു.ഒന്നിന് ഭാഗ്യമെന്ന പേരായി,മറ്റൊന്നിന് നിർഭാഗ്യമെന്നും;കാറ്റിനോ അറിയില്ലആരെയെവിടെ വീഴ്ത്തിയെന്ന്.വീണ ഇല മണ്ണിലലിഞ്ഞു,മണ്ണിനൊപ്പം മറഞ്ഞു;ആരും കാണാത്തിടത്ത്ഒരു പച്ചമുള പൊട്ടി.ഇന്നലെ…

മഴ പെയ്യുമ്പോൾ ഞാൻ കുട്ടിയാകുന്നുവിഭാഗം..

രചന : ബദറുദ്ദീൻ പികെ ✍️ കാലം മറന്നൊരു കുഞ്ഞുകാലമായികാറ്റിന്റെ കൈയിൽ കൈകോർത്തുകൊണ്ട്പാടവരമ്പിലൂടെ ഓടിയെത്തുന്നുകറുത്ത മേഘങ്ങൾ കൂടിവന്നപ്പോൾകണ്ണിൽ നിറഞ്ഞൊരു കൗതുകമായിഅമ്മ വിളിച്ചിട്ടും കേൾക്കാതങ്ങനെമഴയുടെ പിന്നാലെ പാഞ്ഞു ഞാൻതോടു കവിഞ്ഞു വയൽ നിറഞ്ഞുചെമ്മൺവഴികൾ പുഴയായിചെളിയിൽ ചവിട്ടി ചിരിച്ചുകൊണ്ടൊരുചെറുപയ്യനായി മാറുന്നു ഞാൻകൈയിൽ നനഞ്ഞ പുസ്തകസഞ്ചിതോളിൽ…

ഒരു കവയിത്രിയുടെഫേസ്ബുക്ക് ഐഡി

രചന : സജീദ്ആയങ്കി ✍️ അങ്ങനെയവൾ മരണപ്പെട്ടപ്പോൾഅവളുടെ ഫേസ്ബുക്ക്പ്രൊഫൈലിലേക്കുപോയിഅൺഫ്രണ്ട് ബട്ടണിലേക്ക്നോക്കിയപ്പോൾ ഇനിവരില്ലേയെന്നഒറ്റവരിയിവിടെ എന്നെനോക്കിഇതളുകൾ തുടക്കുന്നു,പ്രൊഫൈലിലെ കറുത്തറോസാപ്പൂവിപ്പോൾപാതിയിൽ മുറിഞ്ഞയവളുടെസ്വപ്ന മ്യൂസിയം.എത്രയെത്ര കവിതകളിലാണവൾഹൃദയമുറിവുകളെ സാരമില്ലെന്നവാക്കുകൾ കൊണ്ട് തലോടിയുറക്കിയത്,നാളെയൊരുനാൾ ഞാനുംചിരിക്കുമെന്ന അപൂർവ്വചന്ദ്രനെ വരച്ചുകാട്ടിയത്,എത്രയെത്ര വിഷാദങ്ങളെയാണവൾകവിതകൾ കൊണ്ട് പകരം വീട്ടിയത്,അവളുടെ വരികളെല്ലാമിപ്പോൾഅവളുടെ കണ്ണിലെക്കനലുകൾനനഞ്ഞുറങ്ങിയ മഞ്ഞുപർവതം.അവസാനമവളെഴുതിയകവിതവായിച്ചവരിൽ ഞാൻ മാത്രമാണവളെ…

പിന്തുടരുന്ന വളർത്തുദോഷങ്ങൾ

രചന : ആർച്ച ആശ ✍️ പല കാരണങ്ങൾകൊണ്ടുംഅച്ഛനമ്മമാർക്ക് നോക്കാൻ കഴിയാതെ,ഒരു വയസ്സിൽ താഴെയുള്ള ഒരു കുഞ്ഞിനെഅമ്മയുടെ കുടുംബം ഏറ്റെടുത്ത് വളർത്തി. കുഞ്ഞിനെ പൊന്നുപോലെ നോക്കിയഇളയമ്മയുടെ വിവാഹം കഴിയുന്നതുവരെആ വീട് അവൾക്ക് വീടായിരുന്നു. ഇളയമ്മ പോയതോടെആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു. അപ്പോൾ…