കാൽപ്പാടുകൾ. …. ബിനു. ആർ.
സ്വർണ്ണലിപികളാൽ വിരചിതമാം ലിഖിതങ്ങളുള്ളവർനടന്നുകടന്നുപോയ വഴിത്താരകളിൽഞാനുമെൻ കൂട്ടാളികളും നനുത്ത കാൽപ്പാടുകൾ തേടുന്നൂ,സ്വന്തമാം സങ്കല്പങ്ങൾ താലോലിച്ചുകൊണ്ട്… !തിരിഞ്ഞുനോക്കിയാൽ കാണാവുന്നതെല്ലാംഇഹപരമായ സ്വപ്നങ്ങളുടെ,തിരിയാത്ത കാര്യങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളാകവേ,കണ്ടെടുത്തവയെല്ലാം പാഴ്ക്കിനാവുകളായിരുന്നു….!കാലയവനികയിൽ മറഞ്ഞുപോയവർ,ഉപേക്ഷിച്ചുപോയ കാൽപ്പാടുകളെല്ലാംകാലത്തിന്റെ തിരകൾവന്നു മായ്ച്ചുകളഞ്ഞിരുന്നു.അതുകണ്ടെടുക്കാനായ് പാഴ്ക്കിനാവുകളെല്ലാം പരതിനോക്കി,കണ്ടെടുത്തതെല്ലാം വക്കുപോയതും മുറിഞ്ഞുപോയതുമായകുലീനമല്ലാത്തവരുടെ നികൃഷ്ടതയിൽ കുരുത്ത വടുക്കളായിരുന്നു… !
