രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ കണ്ണാ,നിൻതിരുരൂപംകണ്ടു കൈതൊഴാനായെൻകണ്ണുകൾക്കുണ്ടാകണേകാഴ്ചയെന്നുംകണ്ണാനിൻ തിരുനാമംകേട്ടു കോൾമയിർകൊള്ളാൻകർണ്ണങ്ങൾക്കുണ്ടാകണേകേൾവിയെന്നുംവെണ്ണയൊരായിരംകലം ഞാൻ കടഞ്ഞുനൽകാംഉണ്ണിഗോപാലാ കനി-ഞ്ഞീടു വേഗംമണ്ണിലും വിണ്ണിലുമി-ബ്രഹ്മാണ്ഡമാകെയും നീകണ്ണായകണ്ണായ്തന്നെനിൽപ്പുകണ്ണാ!ആയിളം ചൊടിയിൽനി-ന്നൂറുന്നൊരാ പുഞ്ചിരി,ആയർകുലനാഥാഞാൻകാൺമൂ നിത്യംതൂമഞ്ജുളാഭയെഴു-മോമൽ കിരീടവുമായ്താമരനയനാ നീ-യോടിയെത്തൂചേലൊത്തൊരാ പീലിയുംചൂടിയെൻമുന്നിൽ വന്നാൽകോലക്കുഴലൊന്നുതൃ-കൈയിൽ നൽകാംപൊന്നരഞ്ഞാണം നൽകാംപൊന്നിൻ തളകൾ നൽകാംപുന്നെല്ലവിലും കൊണ്ടേ-യങ്ങുനൽകാംത്വൽപാദപത്മങ്ങളിൽവീണു നമിച്ചിടാനായ്മൽപ്രേമസൗഭാഗ്യമേ-യെത്തൂ മുന്നിൽവേദാന്തവേദ്യനായി,വേദസ്വരൂപനായി-ങ്ങേതേതുനേരവും നീ-യെത്തൂ മുന്നിൽചിൻമയരൂപാ…