വാർദ്ധക്യചിന്ത
രചന : പണിക്കർ രാജേഷ് ✍️ കാലം കൊഴിച്ചിട്ട ഓർമ്മകൾ തേടിയോകാലടിപ്പാടിന്റെ സൂചന തേടിയോകാവിൽ, ഭഗവതിക്കോലങ്ങൾ നോക്കിയോകെട്ടിലമ്മയ്ക്കിന്ന് ആധിയേറി? കൊട്ടമറിഞ്ഞ പഴുക്കപോലന്നൊക്കെകുട്ടികളോടിക്കളിച്ചൊരാ അങ്കണംകാൽത്തളയിട്ട പൊൻകാലുകളോടാതെകറുക വളർന്നുകാടേറിക്കിടക്കുന്നു. പുത്തൻതലമുറ പറുദീസ തേടിയാപശ്ചിമദിക്കിലേയ്ക്കോടിമറഞ്ഞപ്പോൾപടുതിരി കത്താതെ നിലവിളക്കുംനോക്കിപ്രതീക്ഷതൻനോട്ടമെറിഞ്ഞിരിക്കാം! പാടംകടന്നെത്തും പവനന്റെ ലാളനപതിവായി നൽകും കുളിരുമാത്രം,പടിയേറിയെത്തുവാനാരുമില്ലെങ്കിലുംപതിവായിപ്പോയോരു ശീലമാണ്.