അമ്മ
രചന : സിന്ധു പി.ആനന്ദ്✍️ കണ്ണീരടരുന്നനീർമണി,ചുണ്ടിനാൽഒപ്പിയെടുത്തെൻ്റെകണ്ണിനും കരളിനുംആത്മഹർഷോന്മാദംപകർന്നശുഭപ്രഭാതമാണമ്മ .നിനയാത്തനേരത്തെദുരന്തഭൂമിയിൽതായ് വേരായിആത്മധൈര്യംപകരുന്നപ്രഭാവമാണമ്മ .പനിച്ചു പേടിച്ചുകിടുങ്ങി കരയുമ്പോൾസാമിപ്യംകൊണ്ടെൻ്റെവ്യാധിക്കു ശമനംപകരുന്നപ്രതിവിധിയാണെൻ്റമ്മ.സന്ധ്യയിൽ തുടത്തസൂര്യന്യംഇരുളലനീക്കിയനിലാവുംനീ തന്നെയെന്ന്പറയാതെയറിഞ്ഞനീണ്ട വഴികളിൽകാത്തിരിപ്പിൻ്റെപുണരുന്നരോർമ്മ –യാണമ്മ.മുഖപടം മാറ്റിയഏകാന്ത വേളയിൽനിന്നിലെപ്രതിച്ഛായകണ്ടു ഞാൻ എന്നിലുംസ്നേഹച്ചരടിനാൽബന്ധിച്ച കാര്യസ്ഥ.കാലത്തിൻ കൈകളിൽഅകലേക്ക് മായുമ്പോൾശിശിരകാലത്തിലെകൊഴിയുന്ന ഇലകൾ പോൽഅടർന്നു മറയുന്നസ്മൃതിയുടെ താരാട്ടാണമ്മ.
