അയാൾക്കിപ്പോൾഒന്നിനോടും പരാതിയില്ല.
രചന : റഫീഖ് പുളിഞ്ഞാൽ ✍️ പരാതി പറയാൻആരോടെങ്കിലുംഒരു ബന്ധമുണ്ടായിരിക്കണമല്ലോ.പുലർച്ചെ അലാറം മുഴങ്ങുമ്പോൾഉറക്കമുണരുന്നുണ്ട്;പക്ഷേ,ഉണരേണ്ടിയിരുന്ന ഒരു സ്വപ്നംഎവിടെയോ ഉപേക്ഷിച്ചിട്ടാണ്അയാൾ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നത്.കണ്ണാടിയിൽമുഖം പതിവുപോലെതന്നെ.താടിയിൽ കുറച്ചുകൂടി നര,കണ്ണുകളിൽ കുറച്ചുകൂടി തിരക്ക്,ചിരിയിൽ മാത്രംഎവിടെയോ മറന്നുവെച്ചഒരു മനുഷ്യന്റെ അഭാവം.അയാൾക്കും ആഗ്രഹങ്ങളുണ്ടായിരുന്നു.മഴ പെയ്യുമ്പോൾകവിതയാകണമെന്നും,വെയിൽ കനക്കുമ്പോൾഒരു തണലാകണമെന്നും,ആരുടെയെങ്കിലും ഹൃദയത്തിൽപകരംവെക്കാനില്ലാത്തഒരിടമാകണമെന്നും.പിന്നീട്,ആഗ്രഹങ്ങൾ ഓരോന്നായിവിലപേശലുകൾക്ക്…
