അശ്വാരൂഢന് 🦄
രചന : മരിയ തോപ്പിൽ ✍️ ഒരിക്കലീ കരിമ്പാറതന്‍ മടിത്തട്ട്ഉള്ളം കുളിര്‍പ്പിക്കുമായിരുന്നു…ഒളിച്ചുംബനങ്ങളുടെ സ്വര്‍ണനാളുകള്‍,മനസ്സും മനസ്സുംമൗനഗാഥകള് പറഞ്ഞ വേളകള്‍.ഇന്നിതാ, വീണ്ടുമീ കല്പ്പടവുകളില്ആലിംഗനത്തിന്റെ മധുരം നുകര്ന്ന്പരിണയം കഴിഞ്ഞ ഇണക്കിളികള്‍ …പുഴയോരത്ത് പറന്നുല്ലസിക്കുന്നു,പൂത്തുമ്പികള്‍പോലെ!…..പൂന്തേന്‍ നുകര്‍ന്ന പ്രണയശലഭങ്ങള്ചേക്കേറും മുമ്പേമതിമറന്ന്ഉന്മാദലഹരിയിലാണ്ടു….പാദങ്ങളാല്‍ നീപുഴയില് താളമിട്ടപ്പോള്വെള്ളിച്ചില്ലുകള് ചിതറി..ഓളങ്ങള്‍ ചിരിച്ചു..കിലുങ്ങുന്ന നിന് വെള്ളിക്കൊലുസുകള്കാറ്റിനോടൊപ്പം…
