ചുമടുതാങ്ങി
രചന : ബി സുരേഷ് കുറിച്ചിമുട്ടം ✍. നാട്ടുവഴിയോരത്തുനാലാളറിയെ,ഞെളിഞ്ഞുനിന്നൊരെൻ കാലം.നാടും നഗരവുമെല്ലാം മാറിമറിഞ്ഞു,നാശമില്ലാതിന്നുമങ്ങനെ നിന്നിടുന്നുഞാൻ! അന്നത്തെയൊരാക്കാലമോർത്തീടുകിൽ,അകലത്തെ പട്ടണം പൂകുവോർ;അന്നംതിരഞ്ഞുപോകുവോർകാൽനടയായ്.അവരിൻഭാണ്ഡമെൻത്തോളിൽതാങ്ങിയകാലം! നാട്ടിനിർത്തിയ രണ്ടുകരിങ്കല്ലിൽ,നന്നേമലർന്നു കിടന്ന മറ്റൊരുകല്ലു ഞാൻ.ചുമടെടുത്തുതളർന്നവർക്കത്താണിയായവൻ,എൻ പേരല്ലോചുമടുതാങ്ങി! നന്മകളന്നു നിറഞ്ഞു പൊഴിയും നാട്ടുവഴികളിൽ,തിന്മകളിന്നു തിളച്ചു മറിയും ഓരോവഴികളിൽ!ഉള്ളവനില്ലാത്തവനേകിയിരുന്നൊരുകാലംഉള്ളവനിന്നു ഇല്ലാത്തവനെയില്ലാതാക്കുംകാലം! ലോകം മാറി…
