സ്വർഗ്ഗം—-(ഗദ്യ കവിത)
രചന : സുരേഷ് മങ്ങാട്ട് ✍️ കബീർ മരിച്ചെന്ന്,അയൽക്കാരനായിരുന്നു.കാണുമ്പോളൊരുപുഞ്ചിരി പതിവായിരുന്നു.കബീറെന്നാൽവലുതെന്നാണർത്ഥമെന്ന്,കൂട്ടുകാരൻ നിസ്സാറാണ്പറഞ്ഞുതന്നത്.കബീർ നന്മയുള്ളമനുഷ്യനായിരുന്നു,അവന്റെ സ്നേഹത്തിന്മതമില്ലായിരുന്നു.അതുകൊണ്ടവൻസ്വർഗ്ഗത്തിലേയ്ക്കാവുംപോയതെന്ന് നിസ്സാർപറഞ്ഞു കൊണ്ടിരുന്നു.പക്ഷെ സ്വർഗത്തിലൊരുപ്രശ്നമുണ്ടാവും,ആരാണു നീയെന്നാരെങ്കിലുംചോദിച്ചാൽ,കബീറെന്നല്ലേയവനുപറയാൻ പറ്റൂ.വലിയവനുംചെറിയവനുമുണ്ടെങ്കിലതുപിന്നെങ്ങനെസ്വർഗ്ഗമാവും?അതുഭൂമിയെന്നുപേരുള്ളനരകമാവില്ലേ..?
