എൻ്റെ പ്രാർത്ഥന
രചന : അനിഷ് നായർ✍ എൻ്റെ പ്രാർത്ഥനയ്ക്കുത്തരമാകുവാൻബലിയായ് തെളിഞ്ഞവനേഎന്നെന്നും ഞങ്ങളോടൊപ്പമിരിക്കാൻഅപ്പമായ് തീർന്നവനേ.ഞാൻ ചെയ്ത പാപങ്ങളെല്ലാമേൽക്കുവാൻകുരിശിൽ പിടഞ്ഞവനേയാതനയേറ്റുകൊണ്ടന്നു നീ താണ്ടിയപാതയെ നിത്യവുമോർത്തിരിക്കാം. (പല്ലവി)എൻ്റെ വഴിയിലെ മുള്ളുകൾ പോലുംനീ പണ്ടേ ശിരസ്സാലെ സ്വീകരിച്ചുഅതിലൂറും രക്തകണങ്ങളാൽ നീയെൻ്റെപാപങ്ങളന്നേ ഏറ്റെടുത്തുവഴി തെറ്റിയലയുന്ന ഞങ്ങളെയോർത്തെൻ്റെഇടയനാം നീയെന്നും വേദനിക്കുംനല്ലിടയനാം നീയെന്നും…
