ഓണപ്പൂവിളി
രചന : സതിസുധാകരൻ പൊന്നുരുന്നി✍ ഓണക്കോടിയുടുത്തു ചന്ദ്രികഓണ നിലാവുപരത്തിഉത്രാടരാത്രിയിൽ പൂക്കളംതീർക്കാൻ പനിമതിക്കുണ്ടൊരു മോഹംനീലക്കൊങ്ങിണി പൂത്തു വിരിഞ്ഞുനീലാകാശം നീളെപൂക്കളിറുക്കാൻ പൂക്കൂടയുമായ്താരക പ്പെൺകൊടിയെത്തിമഞ്ഞലവന്ന് മുറ്റത്താകെപനിനീർതുകി നടന്നു.തിരുവോണത്തിനെ വരവേല്ക്കാനായ്ചെണ്ടുമല്ലി വിരിഞ്ഞപ്പോൾനാണത്താലെ മുക്കുറ്റിപ്പുകുടയുംചൂടി വന്നെത്തി.മാവേലിക്കൊരു മാലയിടാനായ്നീളെ നിരന്നുതുമ്പപ്പൂകാടും മലയും ഒത്തൊരുമിച്ച്പൂക്കളിറുക്കാൻ പോയപ്പോൾഓണപ്പൂവിളിയോടെ വന്നുകുളിരും കൊണ്ടൊരു പൂംങ്കാറ്റ് .പുലരൊളി…