വിദ്യാരംഭം
രചന : തോമസ് കാവാലം.✍. അക്ഷരം നാവിൽ കുറിച്ചിടുമ്പോൾഅക്ഷയമാകുന്നു വിദ്യയെന്നുംആരംഭമെന്നതു നന്നാകുകിൽഅന്ത്യവും ശോഭനമാ മായിടുന്നു. അധ്യയനത്തിനു ശക്തിയേകിഅധ്യാപകകൃപയെത്തുമെന്നും.പുത്തനുണർവുമായെത്തും സുരൻമുത്തിയുണർത്തുന്ന പൂവുപോലെ. അജ്ഞതമാറ്റി മനസ്സിനുള്ളിൽവിജ്ഞാനബീജങ്ങളങ്കുരിക്കാൻതൃഷ്ണവളരട്ടെ മാനസ്സത്തിൽവൃക്ഷങ്ങളെന്നപോൽ നാട്ടിലങ്ങും. അന്ധനായ് വാഴുന്നമർത്യ നെന്നുംസാന്ത്വന സ്പർശമായ് തീർന്നിടുവാൻനേർവഴി കാട്ടുവാൻ നന്മയേകാൻനിറവായറിവിന്നെത്തിടുന്നു. അക്ഷരജ്ഞാനമാം നിത്യതയെമാക്ഷികമെന്നപോലിറ്റിച്ചേവംഈ ക്ഷിതിതന്നിലെ,യല്ലലെല്ലാംഈ ക്ഷണം…
