Category: അറിയിപ്പുകൾ

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം…

മേൽവിലാസം തേടുന്നവർ

രചന : അൻസൽന ഐഷ ✍️ എകാന്തതയ്ക്കു കൂട്ടിരിക്കുന്നവരുടെമണിമാളികയിൽകടവാവലുകൾ കൂടുകൂട്ടാറുണ്ട്.ഇലയനക്കങ്ങളുടെനേർത്തശബ്ദം പോലുംശല്യമാകാറില്ലവിടെ. മറന്നുപോയ ഓർമ്മകൾചിക്കിച്ചികഞ്ഞുഅനുദിനം നീങ്ങുമ്പോൾക്രമം തെറ്റാതെ മിടിക്കുന്നസമയസൂചിയും പിന്തുണപ്രഖ്യാപിച്ചു കൂടെക്കൂടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുംഎണ്ണിയാലൊടുങ്ങാത്തപരിദേവനങ്ങളുംശബ്ദമില്ലാത്ത വാക്കുകളുംആരും കേൾക്കാതെവായുവിൽ അപ്രത്യക്ഷമാകുന്നതുംനിത്യക്കാഴ്ചയാണാ കൊട്ടാരത്തിൽ. ഊരും പേരും നാളുമറിയാതെപരസ്പരം നോക്കുന്നവർആരെന്നുമെന്തെന്നുമറിയാതെനെടുവീർപ്പിടുമ്പോൾഇമയനക്കത്തിനു പോലുംജീവനില്ലെന്ന് തോന്നും. അസ്തിത്വം തേടുന്നവരുടെയിടയിൽമേൽവിലാസമേതാണെന്ന്ചോദിച്ചാൽ…

വിവേകാനന്ദൻ

രചന : എം പി ശ്രീകുമാർ✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി കേട്ടില്ലെഹിമവത്…

ഒറ്റപ്പെട്ടവരുടെശബ്ദം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ഭൂവിൽപിറക്കുന്നോരോജീവനും,ഒരേശ്വാസതാളമോടെയങ്ങനെ!പങ്കിട്ടെടുക്കുന്നൊരേജീവവായു ,പരിഭവമില്ല പരാതിയില്ലാതെ!പ്രകൃതി നീ മനോഹരി,ഹരിതനിറത്തിൻ സുന്ദരീ.നിൻമാറിൽപിറന്നതേപുണ്യം!ഒന്നിനുമേപരിധിയേകിടാതെ നീ.അതിരുകൾ ചമച്ചതാരുനിൻ മാറിൽ,ആരെയുമകറ്റിമാറ്റിയില്ലൊട്ടുമേനീ.മാറ്റിമറിച്ചതൊക്കെയും മർത്യരല്ലോ !ഇനിയൊരുപുനർജന്മംകൊതിച്ചിടാത്തപോൽ.ഋതുക്കൾ മാറിമറിയുന്നു,മത്സരേപാഞ്ഞുംപരതിയും;വടുക്കൾ വീണുതളരുന്നു.വിജയികൾ ജയവിളിമുഴക്കുന്നു.മാറ്റിനിർത്തപ്പെടുന്നവർ,ഒറ്റയാക്കപ്പെടുന്നവർ,ശക്തിനഷ്ടമായവർ,ശബ്ദംനിലച്ചുപോയവർ.വെളുക്കെവെളുക്കെയൊക്കെയും,നഷ്ടമായി അനാഥമായവർ.വഴികളിൽ പീടികത്തിണ്ണയിൽ കുരിരുളിൽ,ദിശയറിയാതെയുഴറുന്നവർ.മണ്ണിൽ അവരും അവകാശികൾമറുമൊഴിജല്പനങ്ങൾ,കേൾക്കയില്ലാരുമെങ്കിലുംഉയർന്നുകേട്ടീടുമാശബ്ദമെന്നും.ഒറ്റപ്പെടുന്നവൻ്റെ ശബ്ദമെന്നും,ആർത്തനാദങ്ങളായി ഉയരും .അരോചകമായിടുമുയർന്നവനെന്നും,അന്നമില്ലാത്തവനുവിശപ്പാണന്നംനീതിജന്മാവകാശമെങ്കിൽ,അവരിന്നവകാശമേകണം.അധികാരമാളുന്നവരറിയണം,എല്ലാരുംതുല്യരായീടേണമീമണ്ണിൽ.

പ്രണയിക്കുന്നവർ ഒന്ന് വായിച്ചു രസിക്കുക.

രചന : അഡ്വ കെ അനീഷ് ✍ പ്രണയത്തിൽ എപ്പോഴും കലഹം ഉണ്ടല്ലോ..കലഹം ഇല്ലാത്ത ഒരു പ്രണയവും ഇല്ല..പ്രണയിച്ച് പ്രണയിച്ച് കലഹിച്ചവർഒരിക്കൽ മിണ്ടാതെ ആയവർ..പിന്നെ ഒരിക്കൽ കലഹം മറയ്ക്കുന്നനൊമ്പരം പൂണ്ട മനസ്സിനെനടവഴിയിൽ എവിടെയോ കണ്ട് മുട്ടി..കാലം മായ്ക്കാത്ത ചിത്രങ്ങൾ എഴുതിയഹൃദയ ചുമരിൽ…

ഇപ്പോൾ 100 രൂപ ജി . പേ ചെയ്യൂ . പട്ടാമ്പി കാർണിവലിൽ നിന്ന് നേരിട്ട് പുസ്തകം കൈപ്പറ്റൂ.

എഡിറ്റോറിയൽ ✍ പ്രിയരേ,പുതിയ പുസ്തകം പട്ടാമ്പി കവിതാ കാർണിവലിൽ ജനുവരി 18 ന് വിതരണത്തിനെത്തും. അവിടെ നിന്ന് നേരിട്ട് വാങ്ങാൻ താത്പര്യമുള്ളവർക്ക് 100 രൂപയ്ക്ക് പുസ്തകം ലഭിക്കും.ഇതിലും കുറച്ച് 96 പേജുള്ള ഒരു പുസ്തകം വിൽക്കാനാവില്ല. സഹകരിക്കുക. പ്രോത്സാഹിപ്പിക്കുക. തപാലിൽ വേണ്ടവർക്ക്…

മാനംകാണാത്ത മയിൽപ്പീലി

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മച്ചിലെമാറാലക്കൂട്ടത്തിലെന്നോ,മറന്നൊരാപുസ്തകത്താളുകൾ ;മച്ചുവെടിപ്പാക്കിടുംനേരമതുകണ്ടു.മാനംകാണാതെകാത്തുവെച്ചൊരാമയിൽപ്പീലിത്തുണ്ടും !ഓർമ്മത്താളുകൾ മുന്നിൽവിടരുന്നു,ഓരംചേർന്നുനടന്നൊരാനേരം;ഓതിയെൻകാതിലവളേകിതാളിലൊരാപീലി !ഒളിച്ചുവെയ്ക്കണം ഒരുപാടു പീലിക്കുരുന്നുകൾ പിറന്നിടും.തസ്ക്കരനോട്ടമെറിഞ്ഞവൾനിന്നു,താരുശില്പസുന്ദരിമോഹിനിയായ് !തളിരിട്ടുകരളിൽ കുളിയാർന്നു,തമ്മിൽ മൗനാനുരാഗം മുളപൊട്ടി.കാത്തുവെച്ചുകാലമെത്രയോകടന്നുപോയി,കണ്ടില്ലവളെപിന്നെയൊരുനാളും!കൗമാരമോഹങ്ങളെയൗവനംകൊത്തിയകറ്റി.കാവുംവെളുത്തുകഥകളുംമാറിമറിഞ്ഞു!മാർഗ്ഗംതിരഞ്ഞുഴറിപലവഴികൾ ,മധുരനൊമ്പരമായിഓർമ്മകളെന്നും.മറന്നിടാനാവാത്തവളിൻഗന്ധം,മറന്നുമെല്ലെമെല്ലെമാർഗ്ഗംതിരയവേ.തിരിച്ചെത്തിനാടിൻസുഗന്ധംനുകർന്നു,തിരഞ്ഞുപലകുറിയവളെയെങ്ങും.തികഞ്ഞില്ലവളിൻരൂപമൊത്തില്ലൊരുവൾസഖിയായ്,തിരിയിട്ടവിളക്കേന്തിപ്പടിയേറി.പവിത്രമായിരുന്നുജീവിതബന്ധം,പരമ്പരതന്നതില്ലതുണച്ചില്ലമൂർത്തികൾ.പാപമെന്തുചെയ്തുവെന്നറിവില്ലിനിയും,പാടിയുറക്കാൻപൈതങ്ങളോയില്ല !മാനംകാട്ടാതെകാത്തൊരാപ്പീലി,മാറത്തുചേർത്തുപുണരും നേരം,മക്കൾവിരിഞ്ഞുനിറഞ്ഞതു കണ്ടു!!മാടിയൊതുക്കികൊഞ്ചിച്ചിടട്ടേഞാൻ.ഓർമ്മത്താളിൽമിന്നിത്തെളിയുംപീലിക്കുരുന്നുകളെ !

തിറക്കോലങ്ങൾ

രചന : രാജീവ് ചേമഞ്ചേരി✍ താളമേളങ്ങളാടിത്തിമിർക്കുന്ന –തിറ വേഷമണിഞ്ഞോരുള്ള ലോകം!ഭാവങ്ങളാരവമായൊരീ മന്ത്രങ്ങൾ –ഭൂതകാലത്തിൻ്റെയോർമ്മതൻകോലം! അയവിറക്കുന്ന കാലപ്രമാണങ്ങൾ!അഴിഞ്ഞു വീഴുന്നു കാലാതിവർത്തിയായ്?അയൽപ്പക്ക സ്നേഹങ്ങളിന്നിൻ്റെ കണ്ണിൽ –അതിരു തിരിച്ചൊരീ മതിലിൻ്റെ രൂപമായ്? ഇടപെടലിൻ്റെയഗാധമാം കൂട്ടായ്മ –ഇഴകൾ ദ്രവിച്ചൊരാ പട്ടുതൂവാല ?ഇംഗിതങ്ങളത്രയും സ്വയംഭൂവായി മാറും –ഇല്ലാ വചനം…

ഭാഷയെനിയുമൊഴുകട്ടെ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ ഭാഷയുതിർന്നുമലയുമാളവുമായിഭൂഷണമാകുകമന:സ്സുഖത്തിനായിഭൂമിയിലായതുസിദ്ധിതയഴകായിഭംഗിയായൊരരുവിയായൊഴുകി. ഭഗീരഥമായൊരു പ്രയത്‌നമതേറിഭാഷയുമായിതാബൃഹസ്പതിമാർഭാരമില്ലാതൊരുഭാഷാതരംഗിണിഭാഗ്യമോടിതാവ്യവസ്ഥിതമാക്കാൻ. ഭിക്ഷാംദേഹികളലങ്കാരത്താലെഭവ്യതയോടതുശകലങ്ങളാക്കിഭംഗിയേറിയയന്വയപദമായേറെഭദ്രതയാലതുയൊഴുക്കീടുമ്പോൾ. ഭക്ത്യാലുള്ളതുപാഠമതാക്കാൻഭാവമായതുയക്ഷരമർഥമായിഭവത്തിലാകെയാശയവിനിമയംഭാസുരമായതുനിരനിരയൊത്തു. ഭാമിനിമാരുടെ നർത്തനവേദിയിൽഭഗിനിമാരുടെതിരുവാതിരപ്പോൽഭ്രമരിയിലതുതാൻപദാവലിയായിഭംഗംകൂടാതെതിരയൊത്തണിയായി. ഭാഷണമനവധിഭാഷയിലനുപമoഭേദങ്ങളനവധിയൂഴിയിലേറിയേറിഭ്രമണം ചെയ്തോരഥിപന്മാരുടെഭാഷണമൊഴുകി പ്രഥമമായിതാ. ഭാഷയിലനവധിമൗഢ്യവുമേറെഭാഷയിൽമുറ്റിയയഹന്തയുമുണ്ടേഭാഷയിലലിവിന്നാശയമനവധിഭഞ്‌ജിക്കുന്നതുയജ്ഞതയാകെ. ഭാഗം വെച്ചൊരു നാനാവഴിയിൽഭാഷ പെരുകി നാനാവിധമായിഭാഷയൊഴുകിപെരുവഴിതാണ്ടിഭാഷയേറിയമലയുംഅനവധി. ഭാഷയെന്നുടെ മാതാവായിതാഭഗമേറിയൊരൈശ്വര്യത്താൽഭാരതിയോതിയമധുരധ്വനിയായിഭൂതിയായൊരറിവിൻനിറവായി. ഭ്രംശമില്ലാതതുസനാതനമായിഭജിക്കുന്നോരുടെയാനന്ദമായിഭാഷാനികേതനവാടിയിലായിഭാഷപഠിക്കാനേറെകുരുന്നുകൾ. ഭാഷയതിനിയും മാറാനേറെഭാഷയതിനിയുമുയരാനേറെഭാഷയതിനിയുമറിയാനേറെഭാഷയറിവിന്നാധാരമായെന്നും. ഭാരതമാകെയണിയായിഭാഷകൾഭൂകമകറ്റിയ മഞ്ജുളാരവമായിഭാരതിയുടെഭുജങ്ങളനധിയായതുഭേകമായതുയാകാശത്തായിതാ. ഭേകമുഖമതുയൊഴുകിയൊഴുകിഭൂമിയിലായതുയുതിരുംമഴയായിഭവത്തിലായിതായരുവികളായതുഭാഷയതൊഴുകിപ്പരന്നീടാനായി. ഭാവിയിലായതുപ്പെരുമയിലായിഭാരതിയുടെയഭിമാനം…

ഒമ്പതിലേയ്ക്ക് കടക്കുകയാണ്.🌹

രചന : കൃഷ്ണമോഹൻ കെപി ✍ പ്രിയരേ,കൊടുമകളും,കടമകളും,വീർപ്പുമുട്ടിച്ച ഒരു വർഷമാണ് കടന്നു പോയത്, സംഖ്യാശാസ്ത്ര പ്രകാരം 8 ഒരു നല്ല സംഖ്യയല്ല.എന്നാലിന്ന്, ഞാനിതു കുറിയ്ക്കുമ്പോൾ…സാർവദേശീയമായി ശുഭസംഖ്യയായിക്കരുതുന്ന,ഒമ്പതിലേയ്ക്ക് കടക്കുകയാണ്.🌹🌹🌹🌹🌹🌹🌹ഈ വർഷം നമ്മുടെ കുടുംബാംഗങ്ങൾക്കും,സുഹൃത്തുക്കൾക്കും നന്മ നിറഞ്ഞതാകട്ടെ, എന്ന പ്രാർത്ഥനയോടെ,🪷🪷🪷🪷🪷🪷🪷 എല്ലാവർക്കും😃HAPPY NEWYEAR ആശംസിക്കുന്നു🙏വേദന…