*വായന* *ദിനം*
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ മനസ്സിലൊരു നവപുലരിയേകുന്ന വായന:ജ്ഞാന, സംസ്കാരമേകുന്നതാം ചേതനസ്തുത്യ പാരായണമൊരു നിത്യസാധന;ഹൃത്തുണർത്തീടുമതിൻ സ്നേഹലാളന.ചിറകേകിടുന്നു ദയവാനിൽപ്പറക്കുവാൻചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻമഹിതാശയാദർശമൊരുപോൽ നുകരുവാൻ വായിക്കൂ;മനസ്സുകൾ കരുണാർദ്രമാക്കുവാൻ.പുസ്തകമൊരു പോൽത്തെളിക്കുന്നു ചിന്തകംഉലകിലിന്നേവർക്കുമഭയമാം ജാലകംകമനീയ വാടിപോൽ നുകരുകീ സ്നേഹകംഗ്രന്ഥാലയങ്ങൾ നൽകുന്നാർദ്ര ജീവകം.സുകൃതമായിന്നു പലരൂപത്തിലാകയാൽവയന തുടരുന്നു മലയാളമണ്ണിതിൽകൃതികളിൽ…
