നാരീധർമ്മം!
രചന : രഘുകല്ലറയ്ക്കൽ..✍ കാപാലികൻ അന്ധനായ് പിഞ്ചു പൈതലെ,കടന്നാക്രമിച്ച, കാമാക്രാന്ത ക്രൂരതയറിഞ്ഞവൾ,പരവശതയാം മകളെ,രക്ഷിപ്പതിനേറ്റു പൊരുതി,പിടഞ്ഞു വീണ പതിയുടെയുടലിൽ താണ്ഡവമാടും,അതിക്രൂരനാം നരാധമനെ നാരിയവൾ ഉറഞ്ഞുതുള്ളി,അക്രോശമോടെതിർത്തവളാർജ്ജമോടുണർന്നു.അക്രമിയെ കഴുത്തിലൊരുകയ്യാലുയർത്തി,അവശയാം പുത്രിയെ മറുകയ്യാൽ കരുതലായ്,പതിവ്രത, പത്നിയിവളിൻ പ്രതികാരവാഞ്ഛയറിഞ്ഞു,പ്രതിയോഗിയവൻ, കൈക്കരുത്തിലാഞ്ഞു പിടഞ്ഞു,കരുതലാൽ പതിയെ നെഞ്ചോടുചേർത്തും, പൈതൽ,കൗതുകമാ,മമ്മതൻ ചെയ്തി മിഴിവാൽ…