പ്രകൃതി
രചന : രഘുകല്ലറയ്ക്കൽ. ✍ കാണുന്നു കാന്തിയാൽ ഹരിതഭ മയമാർന്ന,കൗതുക സമ്മോഹനമാലെഴും കാടുകളനേകം,കിഴക്കുണരും അരുണകിരണങ്ങളിളം മഞ്ഞിൽ,കണികയായിറ്റു വീഴുമീ ചെറുകണം, ഇലകളിൽ,കരിങ്കല്ലിലുറവാർന്നു, ചെറുതുള്ളികൾ, ഇറ്റിറ്റരുവിയായ്,കമനീയമൊഴുകി,തടാകം തരളിതം പ്രകൃതിയിൽ!കൗമതിയുണരുമ്പോളിരവിന്റെ മഹനീയമറിയും,കവിതപോൽ തരളിത പ്രകൃതിയും ശോഭയാലാർദ്രതം.കാവ്യത്മ മഹിമയാം കാതരയവളിലെ ജീവനകാമന,കൈവരും പ്രകൃതി, പൃഥ്വിയുമുണരുന്നു പകലോനുമായ്.കാണുന്നു പുൽനാമ്പിനുറവയാൽ…
