യാഗാശ്വം
രചന : പട്ടം ശ്രീദേവിനായര്‍.✍ പറയാന്‍ മറന്ന കാര്യങ്ങള്‍,പകരാന്‍ മടിച്ച വികാരങ്ങള്‍,പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,പതിവായീപലവട്ടമെന്നെപരവശയാക്കീ….!അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ചഅഭിലാഷങ്ങള്‍,അണയാതെ,അകലാതെ എന്നെഅറിയുമ്പോള്‍,പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍പരിഭ്രമിയ്ക്കുന്നു!ചെറുപ്പത്തിന്റെ,ചുറുചുറുക്കുനഷ്ടപ്പെട്ട,പ്രണയം കത്തിയമര്‍ന്ന,ബന്ധങ്ങള്‍ ചിതലരിച്ച,മജ്ജയും മാംസവും വിറങ്ങലിച്ച,ഇന്നലെയുടെ രോമാഞ്ചമൊക്കെഇന്നെന്റെ സ്വന്തമോ?പ്രണയമോ?വിടര്‍ന്ന കണ്ണുകളില്‍ വിടരാത്തസങ്കല്പവും,വിരിയാത്തചുണ്ടില്‍ വിരിഞ്ഞമന്ദഹാസവും,അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെഅലസമായ ആ,നടപ്പും,എന്നുമെന്നെ പിന്തുടര്ന്നിരുന്ന ആസ്നേഹവായ്പും,പ്രതീക്ഷയും,ഇന്നും ഞാന്‍ തിരിച്ചറിയുന്നു!എന്നാല്‍,നീ അശക്തനാണ്….എന്നെ ചുബിക്കുവാന്‍,എന്നെ സ്പര്ശിക്കുവാന്,നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,ഞാന്‍ കാണുന്നു!അല്ലയോ,യാഗാശ്വമേ;ഈയാഗ…
