” കൊല ചെയ്യപ്പെടുന്ന ചില നിമിഷങ്ങൾ “
രചന : ഷാജു. കെ. കടമേരി✍️. മഴയുംപ്രളയവുമില്ലാതെപല വീടുകളുംജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.ലഹരി മണക്കുന്നവാക്കുകൾക്കിടയിൽകത്തിയും കോടാലിയുംവീട് ഭരിക്കാൻതുടങ്ങിയത് മുതൽ.ഓരോ.ശ്വാസത്തിനിടയിലുംനമുക്കിടയിൽചീഞ്ഞളിയുന്നരക്ത ബന്ധങ്ങളുടെനീറ്റലുകളിൽകൊല ചെയ്യപ്പെടുന്നനിമിഷങ്ങൾചിതറിവീഴുമ്പോൾപാലും, തേനുംഊട്ടി വളർത്തിയമക്കൾ നമ്മളുടെപ്രതീക്ഷകളെകീറിമുറിച്ച്പാളം തെറ്റിക്കുതറുമ്പോൾഉത്തരമില്ലാത്തചോദ്യങ്ങൾക്കിടയിൽനമ്മൾ പേടിച്ചരണ്ടകണ്ണും കാതുമാവുമ്പോൾകാത്തിരിപ്പിന്റെകാലൊച്ചകൾകരിയിലകളിൽനെഞ്ചിടിപ്പുകളെകരയിപ്പിക്കുമ്പോൾ.കൂടെപ്പിറപ്പിനെ പോലുംവിശ്വസിക്കാനാവാത്തതീ നമ്മുടെ ഉള്ളിൽആളിക്കത്തുമ്പോൾ.മുറിവുകളിലേക്ക്ചുരുങ്ങിപ്പോയചില വീടുകൾമഴയുംപ്രളയവുമില്ലാതെജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.
