പിഴുതെറിഞ്ഞ മരങ്ങൾ
രചന : ഗഫൂർ കൊടിഞ്ഞി✍ പിഴുതെറിഞ്ഞ മരങ്ങൾമണ്ണിൻ്റെ പശിമയിൽഉയർത്തെഴുന്നേൽക്കുമെന്നത്ചരിത്രത്തിൻ്റെ നിയതി. ഉർവ്വരമായ ഭൂമിയുടെ നിംനോന്നതങ്ങളിൽപുനർജനി തേടുന്ന വേരുകൾപൊട്ടിക്കിളിർത്ത് തളിരണിയുമെന്നത്കാലത്തിൻ്റെ നിയോഗം. പടുമുളയെന്ന് പുലഭ്യം പറഞ്ഞ്പുൽക്കൊടിത്തുമ്പുകൾചവിട്ടിയരക്കുമ്പോൾ ഓർക്കുക.അവ പുതിയ പൂങ്കാവനം തീർത്ത്പച്ചപ്പുകളുടെ പരവതാനികൾ വിരിച്ച്ഒരു നാൾ നിങ്ങളുടെ മനം കുളുർപ്പിക്കുംനിങ്ങൾക്കായി തണൽ വിരിക്കും.…
