പ്രേമഭിക്ഷു
രചന : എൻ.കെ അജിത്ത്✍ ഒരു ചുംബനത്തിനായ് ദാഹിച്ചു നിന്നിടുംമൃദുവായ ചെമ്പനീർപ്പൂവുപോലെഒരു പ്രഭാതത്തിന്റെ നിർമ്മല ഭാവമായ്മനസ്സിൽ വിളങ്ങുന്നു, ഓമലേ നീ ചെതമുള്ള ചെഞ്ചൊടിപ്പൂവിൽ നിന്നുതിരുന്നമൃദുവാണിയെന്നും മൊഴിഞ്ഞു കേൾക്കാൻപ്രിയദേ കൊതിപ്പു ഞാനതിനായിയീവഴിപലവേള നിന്നെത്തിരക്കിയെത്താറുണ്ട് ഒരു മഞ്ഞുതുള്ളിതൻ പരിശുദ്ധിയാണു നീമധുവാഹിവണ്ടുകൾ മോഹിച്ച പൂവ് നീപരിലസിക്കുന്നു…