” അത്ഭുതം “
രചന : മേരി കുൻഹു ✍️ അമ്മയ്ക്ക് നല്ലചെവിടോർമ്മയാണ്.പട്ടാമ്പിയിൽ തീവണ്ടികൂക്കുന്നതുംനിലം വിറയ്ക്കുന്നതുംനാട്ടുദൂരത്തിന്നപ്പുറത്തുംഇരുൾപ്പരപ്പിന്നിപ്പുറത്തുംഅമ്മ പതിവായി അറിയും.എന്നും പറയും ,കിടക്കപ്പായയിൽനടു നൂർക്കും നേരം……ഒന്നു പോയി കാണാർന്നു.അങ്ങനെയാണ്മൊലക്കുട്ടീനെഒക്കത്തെടുത്ത്തട്ടിത്തടയുന്നോനെഅപ്പൻ്റെ തോളത്തിരുത്തിപിന്നൊരുത്തനെവല്ല്യേച്ചീടെ വിരലിൽതൂക്കി,രണ്ടാമൻ വിരുതനെരാജാവാക്കി, കൈവീശിച്ച്നാഴിക പന്ത്രണ്ടും താണ്ടിപട്ടാമ്പിയിലെത്ത്യേതുംവാസൂൻ്റെ ചായപ്പീട്യേകേറിവാഴയിലയില് കുത്തിയിട്ടചുട്ട പുട്ട് കടലച്ചാറിൽ കുഴച്ച്ഉരുട്ടിക്കഴിച്ചതുംപാൽച്ചായ ഊതിയൂതിപതുക്കനെ കുടിച്ചതും……ഹായ്…
