ഉണരുക, ഉയരുക
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ നമ്മുടെ സ്ഥാനമെന്ത്? മണ്ണിൽആറടി മണ്ണ് മാത്രംഎങ്കിലും മോഹമെന്ത്? ഉള്ളിൽനാലാളെ തോൽപ്പിക്കണം തന്നുടെ കേമമെന്ത്? ചൊല്ലാൻപൊങ്ങച്ചം മാത്രം മതിഅന്യനെ കാണുകിലോ, താഴാൻപറ്റാത്ത തൻ പ്രമാണിത്വം പതുങ്ങിപ്പതുങ്ങിയല്ലോ വീഴ്ത്താൻചതിയുടെ കുഴി കുഴിപ്പൂചിരിയിൽ കരുതിയല്ലേ കൂട്ടായികഴുത്തിൽ കുരുക്ക് മുറുക്കൂ……
