കവിതയോട്…
രചന : തോമസ് കാവാലം.✍️ എന്തേ, നീ വന്നെൻ മാനസത്തിലെമാന്ത്രിക വീണമീട്ടുന്നോ?ആലസ്യം വിട്ടുണർന്നു നീ യെന്നിൽആനന്ദാമൃതുപെയ്യുന്നോ? പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽപാരം നിൻ പ്രഭയെത്തുന്നുപാരിനെ മാറ്റിപ്രേമമതൊന്നാൽപൂരിതമാക്കാൻ, നിർമ്മലം. മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽവിണ്ണെന്നപോലെയാക്കീടാൻകണ്ണിനും കരൾ ഹൃത്തിനും മുദാകാഴ്ചയാകുക,യുൽക്കടം. അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽഉൺമതേടുമെൻ മാനസംകണ്മണീ!നിന്നെ കാത്തു നിൽക്കുന്നുകണ്ണിലെണ്ണയുമായ്…
