Category: ടെക്നോളജി

“ഇതു വരെ ആരെയും….”

രചന : രാജു വിജയൻ ✍ നിന്നെ സ്നേഹിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും സ്നേഹിച്ചിരുന്നില്ല…!നിന്നെ ഓർമ്മിച്ചിടുന്നതു പോലെ ഞാൻമറ്റൊരാളെയും ഓർമ്മിച്ചിടുന്നില്ല….!നിന്നെ ലാളിച്ചിരുന്നതു പോലെ ഞാൻമറ്റൊരാളെയും ലാളിച്ചിരുന്നില്ല…!നിന്നെ ഓമനിക്കുന്നതു മാതിരിമറ്റൊരാളെയും ഓമനിക്കാറില്ല…!നിന്നെ കാത്തു നിൽക്കുന്നതു പോലെ ഞാൻവേറൊരാളെയും കാത്തു നിന്നിട്ടില്ല…!നിന്നെ പൊട്ടി ചിരിപ്പിച്ച മാതിരിഞാനൊരാളിലും…

മഴ കളിക്കുമ്പോൾ

രചന : എം പി ശ്രീകുമാർ ✍ തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.പൊട്ടിച്ചിരിച്ചുമഴയെന്റെ മുറ്റത്തുകുപ്പിവളകൾകിലുങ്ങും പോലെപുത്തൻ കളികൾതുടങ്ങുന്നവ കണ്ടുമൊത്തംമുഖവുംനനഞ്ഞു പോയികണ്ടതു നില്ക്കുമ്പോ –ളാവേശമലതുള്ളിക്ഷീണം മറന്നുകളിച്ചു മഴപാവം! വിയർത്തുകിതച്ചറിഞ്ഞില്ലവിയർപ്പുംമഴയിൽകുതിർന്നു പോകെ .തുള്ളിക്കളിച്ചുമഴയെന്റെ മുറ്റത്തുകാൽത്തളമുത്തെല്ലാ-മൂർന്നുവീണു.

“പഞ്ഞം പറഞ്ഞു കാലം “

രചന : മോനികുട്ടൻ കോന്നി ✍ തോരാമഴ! തീരാപ്പശി! ചൂടുമേല്ക്കാം;ചേരിന്നുകീഴെയാഴിയുണ്ടേയടുപ്പിൽ !ചാരത്തു ചേർന്നിരിക്കാമേട്ടനുമൊപ്പം;ചോരാത്തൊരുകോണിൽ,കീറത്തുണി ചൂടീ….!ചുട്ടെടുക്കുന്നുണ്ടു ചേട്ടൻവെടിക്കുരും ,ചേട്ടത്തിയമ്മയേറെ ചേർത്തുവച്ചതാം..!പൊട്ടക്കലത്തിലായുമിയ്ക്കൊപ്പം, ചക്ക –യിട്ടേറെതിന്നതിൻ ബാക്കിയുള്ളിക്കുരൂ..!കാപ്പിപ്പാെടിതീർന്നത്തൊണ്ടിട്ടുകാച്ചിത്തി-ളപ്പിച്ചെടുത്തുള്ളകട്ടനുംമുത്തിടാം!ഉപ്പിട്ടുമിക്കരിക്കൂട്ടിട്ടുതേച്ചൊതു-ക്കിപ്പിടിച്ചെൻ്റെകോമ്പല്ലന്നുഞാൻ വ്യഥാ !ചുട്ട കോഴിക്കോതി കൊച്ചുമോനൊപ്പമായ്,ഹോട്ടലിൽ കാത്തിരുന്നു,ചിന്തിച്ചിടുന്നു….!ചാർട്ടൊന്നു നോക്കിയിട്ടവൻപിന്നെയെന്തോ !കോട്ടിട്ടവനോടാേഡർകൊടുത്തുള്ളതാം…..!പിഞ്ഞാണമോടെത്തി മറ്റൊരുത്തൻകൂടെ;പഞ്ഞം പറഞ്ഞെത്തുവോരുതോഴനെപ്പോൽ…!പഞ്ഞകാലത്തു ചുട്ടുതിന്നോരുഞണ്ടോ!ആഞ്ഞിലിച്ചക്കക്കുരു !ചൂടാേടെമുന്നിൽ..!!പഞ്ഞിപോലുണ്ടാകൃതി കണ്ടാൽ,വേറെയാം!കുഞ്ഞുകുഞ്ഞുപാത്രങ്ങൾനിരക്കുന്നഹോ!!!കഞ്ഞിക്കു കാത്തിരുന്നോരു…

രാഗ നിലാവുകൾ.

രചന : ജയരാജ്‌ പുതുമഠം. ✍ നിദ്രയിൽ നിഴലായ് അനുദിനംഅമൃതസംഗീതം മൊഴിയുംഅഭിരാമി, ചന്ദ്രികേ…അഴക് വിടർന്ന നേരത്ത്നിന്നുടെ മഴവിൽ തടങ്ങളിൽഞാനൊരു മൃദുലസുമത്തിൻലോലമർമ്മരം കേട്ടുണർന്നുഅറിയില്ലെനിക്കതിൽനിറഞ്ഞ വർണ്ണരാജികൾഅറിയുന്നു ഞാനതിൻഅനുരാഗ അവാച്യരാഗങ്ങൾഇന്നലെ അന്തിയിൽ മന്ദമായ്വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്ലജ്ജയിൽ ചിറകൊതുക്കിമിണ്ടാതെ നിന്നതെന്തേഎന്റെ തങ്കനിലാവേ…കാന്തിചൂടിയണഞ്ഞചന്ദനമേഘങ്ങൾമാഞ്ഞുപോയ് തെന്നലോടൊപ്പംതാലമെടുക്കാതെ ശോകരായ്എങ്കിലും നിന്റെ പ്രേമസൗരഭ്യംകുഞ്ഞു…

വരും……വരാതിരിക്കില്ല

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ വരും……വരാതിരിക്കില്ല.വരും……വണ്ടി വരാതിരിക്കില്ല…….മതികുട്ടീ—-ഈമരച്ചോട്ടില്‍തന്നെ നിന്നോളൂ….വരും…….വണ്ടിവരാതിരിക്കില്ല…….ഈപാതവക്കത്ത്,ഇന്നലെയും ഒരുപാടുപേര്‍വണ്ടികാത്തുനിന്നിരുന്നു……വരും……വണ്ടിവരാതിരിക്കില്ല……അല്പംകൂടി…..മരത്തിന്‍റെ ശരീരത്തോട്ചേര്‍ന്നുനിന്നോളൂ…..അല്ലെങ്കില്‍,തലയില്‍ കാക്കകാഷ്ടിക്കും……!ഈ മരച്ചോട്ടില്‍തന്നെ നിന്നോളൂ……വരും…….വണ്ടി വരാതിരിക്കില്ല……ഇരുട്ടിയാല്‍……നീ ഒറ്റയ്ക്കാവും…..അതെകുട്ടീ…….അതാണെനിക്കുപേടി…….!വണ്ടിവന്നില്ലെങ്കിലും…….രാത്രി വരും……വണ്ടി……ജനനംപോലാണ്…….!രാത്രി…..മരണംപോലെയും……!!

വഴിയാധാരം

രചന : ബിന്ദു അരുവിപ്പുറം ✍️ ജീവിതവേഷം പലവുരുകെട്ടിഅദ്ധ്വാനത്തിൻ തെയ്യമതാടി.ആശകളെല്ലാം നിറവേറ്റാനായ്ചീറിപ്പാഞ്ഞു ചുറ്റിലുമെന്നും. ഇഷ്ടമതെല്ലാം പാടെ വെടിഞ്ഞുകനവുകൾ നെഞ്ചിൽ നിറഞ്ഞു പിടഞ്ഞു.കൊട്ടിപ്പൊക്കിയ മേടയിലെല്ലാംസ്വേദകണങ്ങൾ തെറിയ്ക്കുകയായി. വർണ്ണപ്പൊലിമയിലുള്ളു നിറഞ്ഞുകിട്ടാക്കടമായ്, കിട്ടിയ കാശാൽപോറ്റിവളർത്തി കടുംബമതെങ്കിലു-മാർക്കും വേണ്ടാ ജന്മമിതായി! കാണാക്കാഴ്ച്ചകൾ മിഴികൾ നിറച്ചുസങ്കടമെല്ലാം നെഞ്ചിലൊതുക്കി.സ്വന്തവുമില്ല, ബന്ധവുമില്ല…..വേഷം…

പാദ മുദ്രകൾ

രചന : ഡോ: സാജു തുരുത്തിൽ ✍️. ഒരു വേള നീയെന്നെ കാണാതെപോയാലുംഓർമ്മിക്കും നമ്മളീപാരസ്പര്യങ്ങളെനീർ കുമിളയാകും നിമിഷാർദ്രചിന്തയിൽനുകരുവാനാകില്ല എന്നും എനിക്ക്ഹൃദയത്തിൽ ഞാൻ കരുതിയാകാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….പകരുവാനുംകഴിയും എനിക്കിപ്പോൾഭ്രാന്തമാം സ്നേഹസ്‌പുരണ കണികയെഹൃത്തിൽ ഏറ്റി നടക്കുന്നുകാലമെത്രയായിപകരുവാൻ കഴിയാത്തതേതൊന്നുമേഎന്നിലില്ല പലകുറിഞാൻ തന്നെ അരുളിയതുമെല്ലാംമലർക്കെ തുറന്നുവെച്ചൊരാഹൃദയത്തിൽ…

വിലാസലഹരി.

രചന : പ്രകാശ് പോളശ്ശേരി ✍️. വിശ്രമിച്ചീടേണംനിൻവിശാലവക്ഷസ്സിലതിൽപരo ക്ഷ: സുഖമുണ്ടോ ചൊല്ലണോ ഞാനും .വിശ്വസൗന്ദര്യംകാച്ചിക്കുറുക്കിയെടുത്തനിൻഉല്ലാസശെലത്തിൻ സുഖമെത്രയെന്നു പറയണോ.അത്രമേൽ പ്രിയങ്കരം വീർപ്പുമുട്ടിയേറെകച്ചയിൽതിങ്ങിവിങ്ങുന്നപാവങ്ങളല്ലെയവ .ലജ്ജതോന്നുന്നുവോ,കേൾക്കുമ്പോഴെ,യെന്നാൽവന്നിടാംഞാനെൻ ഇംഗിതം ചൊല്ലിടാനായി .കണ്ണെനിക്കയ്യോകൊതിക്കുന്നുപിന്നെയോ,കരതലങ്ങൾക്കെന്തോ തരിപ്പു മാതിരിയും.എല്ലാരും കാണില്ലെന്നേ! നമുക്കാപച്ചവിരിപ്പിൽപോയിരിക്കാം , മടിക്കാതെവന്നീടുക .നിസ്സാർത്ഥസ്നേഹമാധുര്യംഎന്നിലേക്കുനീയാണാദ്യം പ്രവേശിപ്പിച്ചതറിയുമോ .എന്നുമെനിക്കെന്റെ സ്പ്നങ്ങളിൽ രമിച്ചീടാൻ…

മണിയറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️. തട്ടത്തിലൊളിപ്പിച്ചചാട്ടുളിക്കണ്ണുകളിൽസുറുമയിതെഴുതിയതാരാണ്തത്തിക്കളിക്കുന്നതത്തമ്മച്ചുണ്ടുകളിൽഗസലിന്റെ ശീലുകൾ പകർന്നതാര്വാഴക്കൂമ്പഴകുള്ളചേലൊത്ത കൈകളിൽമൈലാഞ്ചിയണിയിച്ചു തന്നതാര്പത്തരമാറ്റുള്ളപാലക്കാമാല നിൻമണിമാറിൽ ചന്തത്തിലണിഞ്ഞതാര്ഇടയ്ക്കിടെ തുടിക്കുന്നഖൽബിനകത്തൊരുമണിയറ ഒരുക്കിയതാർക്കായിരുന്നുഅത്തറും പൂശി നിൻമണിമാരനണയുമ്പോൾമൊഞ്ചത്തി നീ തട്ടം മറയ്ക്കുകില്ലേനാണത്താൽ കവിൾത്തടംതുടുക്കുകില്ലേ…….?

‘അനാസ്ഥ’

രചന : ഷാജി പേടികുളം✍️. ‘അനാസ്ഥ’ നിരന്തരംകേൾക്കുന്ന ശബ്ദം.ഉത്തരവാദിത്തങ്ങൾവെടിഞ്ഞ മനുഷ്യൻ്റെനാറുന്ന നാവിൽ നിന്നു –തിരുന്ന ചീഞ്ഞു നാറിയഅറയ്ക്കുന്ന വാക്ക്.അന്യരുടെ വായിലെഉമിനീരു കലർന്നൊരന്നംകൈവിരലാൽ തോണ്ടിതിന്നു പെരുകുന്ന നാറിയമനുഷ്യൻ്റെ നാവിൽനിന്നൊലിച്ചുവീഴുന്ന ശബ്ദം.അഭിമാനത്തിൻ്റെ കയർതുമ്പിൽ തൂങ്ങിയാടുന്നമനുഷ്യൻ്റെ ജീവനു വിലപറയുന്നവൻ്റെ നാവിൽനിന്നുതിരുന്ന പരിഹാസപദം.കുത്തൊഴുക്കിലൊലിച്ചുപോയതിൻ ബാക്കി പത്രംപോൽ കണ്ണീരിൽ…