ഇതെന്റെ ഗാന്ധി..❤️
രചന : രാജു വിജയൻ ✍. തീയാണ് ഗാന്ധി…തിരയാണ് ഗാന്ധി…കാലചക്രത്തിന്റെഗതിയാണ് ഗാന്ധി…!നിറമാണ് ഗാന്ധി..നിറവാണ് ഗാന്ധി..നിലാവത്തുദിക്കുന്നനിനവാണ് ഗാന്ധി…!ഉയിരാണ് ഗാന്ധി..ഉണർവ്വാണ് ഗാന്ധി..വെയിലേറ്റു വാടാത്തതണലാണ് ഗാന്ധി…!അറിവാണ് ഗാന്ധി…അകമാണ് ഗാന്ധി..ചിതലരിക്കാത്തൊരുചിതയാണ് ഗാന്ധി…!ഞാനാണ് ഗാന്ധി…നീയാണ് ഗാന്ധി…മഴയേറ്റണയാത്തകനലാണ് ഗാന്ധി…!വിശപ്പാണ് ഗാന്ധി…വിയർപ്പാണ് ഗാന്ധി…അപരന്റെ നെഞ്ചിലെകുളിരാണ് ഗാന്ധി…!മണ്ണാണ് ഗാന്ധി..മനസ്സാണ് ഗാന്ധി…മനീഷികൾ തേടുന്ന, സത്യമരീചിക…
