Category: ടെക്നോളജി

അമ്പലപ്പുഴയമ്പലത്തിലെ (സോപാനഗീതം)

രചന : എം പി ശ്രീകുമാർ✍ അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ കേശവചന്തമോടെന്നും ചിന്തയിൽ വന്നുചന്ദനഗന്ധമേകണെ.നൊന്തുനീറുന്ന ബന്ധനങ്ങളിൽബന്ധുവാകിയ മാധവനിറഞ്ഞ പീലികൾ നൃത്തമാടികാർമുടിക്കെട്ടിലങ്ങനെചെഞ്ചൊടികളിൽ വേണുവും പിന്നെചാരുചന്ദനഗോപിയുംചെമ്മാനകാന്തി പോലവെ കവിൾകുങ്കുമശോഭ തൂകിയുംഇന്ദ്രഗർവ്വ മുടച്ചകറ്റിയഇന്ദ്രപുത്രന്റെ സാരഥേഇന്ദ്രചാപം പോലെ മാറിലായ്അഞ്ചിതവനമാലയുംഅഞ്ജനവർണ്ണകാന്തിയങ്ങനെനെഞ്ചിലെന്നും വിളങ്ങണെ .അമ്പലപ്പുഴയമ്പലത്തിലെഇമ്പമാർന്ന ഗോപാലകചെമ്പകശ്ശേരി മന്നവൻ തനി-ക്കിമ്പമേകിയ…

‘ഗിബ്ലി’യോട് കളിവേണ്ട,

രചന : ജിൻസ് സ്കറിയ ✍ ‘ഗിബ്ലി’യോട് കളിവേണ്ട, ഒരു മണിക്കൂറിൽ 10 ലക്ഷം ഉപയോക്താക്കൾഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും ഉൾപ്പെടെ സോഷ്യൽമീഡിയയിൽ തരംഗമായി തുടരുകയാണ് ചാറ്റ്‌ജിപിടിയുടെ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി. ജിപിടി-4o മോഡലിൽ ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് വേണ്ടി നിർമിച്ച ഇമേജ് എഡിറ്റിങ്…

” കൊല ചെയ്യപ്പെടുന്ന ചില നിമിഷങ്ങൾ “

രചന : ഷാജു. കെ. കടമേരി✍️. മഴയുംപ്രളയവുമില്ലാതെപല വീടുകളുംജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.ലഹരി മണക്കുന്നവാക്കുകൾക്കിടയിൽകത്തിയും കോടാലിയുംവീട് ഭരിക്കാൻതുടങ്ങിയത് മുതൽ.ഓരോ.ശ്വാസത്തിനിടയിലുംനമുക്കിടയിൽചീഞ്ഞളിയുന്നരക്ത ബന്ധങ്ങളുടെനീറ്റലുകളിൽകൊല ചെയ്യപ്പെടുന്നനിമിഷങ്ങൾചിതറിവീഴുമ്പോൾപാലും, തേനുംഊട്ടി വളർത്തിയമക്കൾ നമ്മളുടെപ്രതീക്ഷകളെകീറിമുറിച്ച്പാളം തെറ്റിക്കുതറുമ്പോൾഉത്തരമില്ലാത്തചോദ്യങ്ങൾക്കിടയിൽനമ്മൾ പേടിച്ചരണ്ടകണ്ണും കാതുമാവുമ്പോൾകാത്തിരിപ്പിന്റെകാലൊച്ചകൾകരിയിലകളിൽനെഞ്ചിടിപ്പുകളെകരയിപ്പിക്കുമ്പോൾ.കൂടെപ്പിറപ്പിനെ പോലുംവിശ്വസിക്കാനാവാത്തതീ നമ്മുടെ ഉള്ളിൽആളിക്കത്തുമ്പോൾ.മുറിവുകളിലേക്ക്ചുരുങ്ങിപ്പോയചില വീടുകൾമഴയുംപ്രളയവുമില്ലാതെജീവിതത്തിൽ നിന്നുംഒലിച്ചു പോയിരിക്കുന്നു.

ആദ്യാക്ഷരം

രചന : ഷീല സജീവൻ ✍️ ഇന്ന് ബാല പുസ്തക ദിനം. കുഞ്ഞുമക്കൾക്കായി ഒരു കവിത ഇരുളിൻ നിഴൽ വീണൊരിടനാഴിയിൽഅറിവിൻ വഴിവിളക്കമ്മകദനം തുളുമ്പുന്ന കനൽവഴികളിൽനേർത്ത കുളിരുള്ള നറുനിലാവമ്മഅലകടൽ മദ്ധ്യത്തിൽ ജീവിത നൗകതൻഅമരത്തിരിക്കുന്നതച്ഛൻഇരുൾവഴികളിൽ ഇടറി വീഴുന്ന മക്കൾക്ക്‌അറിവിന്റെ ഗുരുനാഥനച്ഛൻഅവരൊരുക്കീടുന്ന കൂടാരമൊന്നത്രേഅനിതര സുന്ദര വിദ്യാലയംഅറിവിന്റെ…

പാരിജാതം പൂത്തവഴിയിൽ

രചന : മഞ്ജുഷ മുരളി ✍ ജന്മജന്മാന്തരങ്ങളായിനീ തന്നെയായിരുന്നിരിക്കണംഎൻ്റെ പ്രണയം!!അതുകൊണ്ടാവാംഞാനിത്രമേൽ തീവ്രമായിഈ പാരിജാതത്തിൻ സുഗന്ധത്തെനെഞ്ചിലേറ്റുന്നത്.നിശയുടെ ഇലയനക്കങ്ങൾക്കിടയിൽഓരോ പാരിജാതമൊട്ടിനേയുംപൂനിലാവ് ചുംബിച്ചുണർത്തുമ്പോൾആ പ്രണയപരിമളംഎന്നെത്തേടിയെത്തുന്നതും.ഇത്രമേൽ നിന്നെഞാൻ പ്രണയിച്ചിട്ടുംജന്മാന്തരങ്ങളിലെവിടെയോനീയെന്നെ മറന്നുവച്ചിരിക്കുന്നു.അതാണിത്രമേൽ ഭ്രാന്തമായ്നിന്നെ ഞാൻതേടിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ളജന്മങ്ങളിലെല്ലാംനാം കണ്ടുമുട്ടിയേക്കാം,അന്ന് പാരിജാതംപൂത്തുലഞ്ഞപ്രണയസുഗന്ധംനിറഞ്ഞതാഴ്വരയിലേക്ക്,നാമിരുവുംമനസ്സുകളെ തമ്മിൽകൊരുത്തുപിടിച്ച്ഒരുയാത്ര പോകണം, വീണ്ടുംപ്രണയിച്ചു തുടങ്ങാനായി!!.

അരുതുകൾ തീർത്തോരതിരുകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആദിമകാലം മുതൽക്കെ മനിതനിൽ,അരുതുകളേറെയതിലേറെയതിരുകൾ.ആൺ പെണ്ണെന്നരുതുകൾ,അതിനായ് യതിരുകൾ വേറേ!അന്നും നിറം കൊണ്ടതിരുതീർത്തു,പിന്നെ കുലവും മഹിമയും;കൊണ്ടരുതുകൾ തീർത്തു!കറുപ്പുംവെളുപ്പുമതിരുകളായ്!!ഇന്നുമതം കൊണ്ടതിരുകൾ,ജാതികൾ കൊണ്ടരുതുകൾ.നിറംനോക്കി വിസ്തരിക്കുന്നു!കറുപ്പുകണ്ടു കലിയിളകുന്നു!!കാലമാകാതെകാലനെകാത്തുകിടക്കെ,കറുത്തവൻ്റെകരളുപകുത്തുവെളുത്തവൻ.ജീവൻതുലാസിലാടവേയരുതുകൾ മറന്നു,ജാതിമതംനോക്കിയില്ലയതിരുകൾ മുറിച്ചു!!

എന്നിനി ?

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പൊഴിയുവാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ പൊഴിയുവാനാകുംഎന്നിനി പൊഴിയുവാനാകുംഭൂഗുരുത്വംവിട്ടു പോയില്ലേഎന്തൊക്കെയായിരുന്നു അന്ന്ആശിച്ച വസ്ത്രം ലഭിച്ചുവോകൊതിച്ച ജീവിതം കിട്ടിയോനീകണ്ട പൂക്കളും കായ്കളുംനീകൊണ്ട വേനൽ മഞ്ഞുകാലംനീക,ണ്ടഭയോ,മാശ്രയവുംഓർക്കുന്നൊരു മിഴിനീർക്കണംആയതിൽ സൂര്യവെളിച്ചത്തിൽമഴവിൽ വരഞ്ഞുമായുന്നുമാറത്തടുക്കിയ പുസ്തകംചോറും മെഴുക്കുപുരട്ടിയുംകൊണ്ടുപോയ വിദ്യാലയവുംഇവിടെയുണ്ടിവിടെയുണ്ട്എന്തിനിനിയും പൊഴിയണംഈ മിഴിനീ,രന്നെങ്ങോപോകുംപൊഴിയാൻ വെമ്പിനിൽക്കുന്നഒരുമിഴിനീർക്കണം നീയേഎങ്ങിനെ…

കാഴ്ചകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ കാടത്തമേറുന്ന കാലമേ നീയിന്നു,കാണാത്ത ചിത്രം നിരത്തുന്നുവോ!കദനം പിടയ്ക്കുന്നു കൺമുമ്പിൽ,കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു! നീതിമരിക്കുന്നു തെരുവിലനാഥമായ്,നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,നീണാൾ വാഴുന്നു വിലയറിയാത്തവർ! എന്തു നീ നേടുന്നുമൃഗമനമേറവേ,എവിടെകളഞ്ഞു നീ മനുഷ്യത്വം!എല്ലാംവെറും മിഥ്യയാണെന്നറിയുക!എന്തൊരുവ്യർഥമാണു നിൻജീവിതം! ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!ഇല്ലായശേഷം കുറ്റബോധങ്ങൾ,ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!

കവിതയോട്…

രചന : തോമസ് കാവാലം.✍️ എന്തേ, നീ വന്നെൻ മാനസത്തിലെമാന്ത്രിക വീണമീട്ടുന്നോ?ആലസ്യം വിട്ടുണർന്നു നീ യെന്നിൽആനന്ദാമൃതുപെയ്യുന്നോ? പൂന്തേൻ പൂക്കളിലെന്ന പോലെന്നിൽപാരം നിൻ പ്രഭയെത്തുന്നുപാരിനെ മാറ്റിപ്രേമമതൊന്നാൽപൂരിതമാക്കാൻ, നിർമ്മലം. മണ്ണിനെ മൃദു സൗഭാഗ്യങ്ങളാൽവിണ്ണെന്നപോലെയാക്കീടാൻകണ്ണിനും കരൾ ഹൃത്തിനും മുദാകാഴ്ചയാകുക,യുൽക്കടം. അമ്മിഞ്ഞയുണ്ണും ഉണ്ണിയെന്നപോൽഉൺമതേടുമെൻ മാനസംകണ്മണീ!നിന്നെ കാത്തു നിൽക്കുന്നുകണ്ണിലെണ്ണയുമായ്…

എന്റെ സ്വപ്നത്തിൻതാമര പൊയ്കയിൽ

രചന : ജോയ് കട്ടിത്തറ ✍️ സിറ്റിലിരുന്നാലും കമ്പിയിൽ തൂങ്യാലുംടിക്കറ്റോന്നാണെന്ന് സത്യം തന്നെ.കാഴ്ച കണ്ടിടാനായ് തല പുറത്തിട്ടപ്പോൾരണ്ടെണ്ണം തലമണ്ടയ്ക്കിട്ടു കിട്ടി.ഒന്നു മയങ്ങിയ നേരത്ത് ഞാൻ മെല്ലെവണ്ടിടെ മേളിൽ പിടിച്ചു കേറി.ഒരുവനും കണ്ടില്ല ഞാനവിടുണ്ടെന്ന്മാനസ പുത്രനാം മായാവിപോൽ.താമര പൊയ്കകൾ ഓടി മറയുന്നുകുന്നും പുൽമേടും…