കുരുത്തംകെട്ടവൾ….
രചന : തുളസിദാസ്, കല്ലറ✍ പാട്ടം വളഞ്ഞ തൂണുംചാരി,ഉമ്മറത്തിരിക്കുകയായിരുന്നു ഞാൻ,അപ്പുറത്തെ വേലിക്കരുകിൽ,പിണങ്ങി നിൽക്കുകയാണവൾശോണിമയാർന്ന, അഞ്ചിതൾപ്പുവിനെപിച്ചിപ്പറിച്ചുകെണ്ട്,എൻ്റെ ചെമ്പരത്തിപ്പൂ,എൻ്റെ മുരക്കംകേട്ടതുകൊണ്ടാവാം,പാറിവന്നശലഭത്തിൻ്റെചിറകു പറിക്കാൻ ശ്രമിച്ചത്മേടക്കാറ്റ് തിരതല്ലിയിട്ടും,വീഴാൻ മടിച്ചകണ്ണിമാങ്ങതല്ലി വീഴ്ത്താൻചുള്ളിക്കമ്പ്,തിരയുകയാണവൾകുരുത്തം കെട്ടവൾ,മൂന്നാല് ദിവസമായിഞാനവളെ,കൊഞ്ചിച്ചിട്ട്,ലാളിച്ചിച്ചിട്ട്അവൾ,കുളിച്ചിട്ടില്ല,നനച്ചിട്ടില്ലകളഞ്ഞു പോയ കൊലുസിനെപ്പറ്റിചിന്തിച്ചിട്ടില്ല,മുടിയെല്ലാം പറത്തി,യക്ഷിയെ പ്പോലെ..ഇവളാണ്, കവിത,കുരുത്തം കെട്ടവൾ…