കൊടി
രചന : സജി കണ്ണമംഗലം✍ ഹിമശൈലമഹാശിരസ്കയാംസുമധാരിണി ഭാരതാംബ,നിൻപദമാഴിതൻ സുധാ,ജല-തരംഗത്തിലെന്നും കഴുകി നീ. രജപുത്രരെശസ്വികൾ പുരാപണിതീർത്തൊരു കോട്ടകൊത്തളം;അജപാലകരൊത്തുവാണതാംപലമാതിരി ഗ്രാമമേഖല! തരുജാലമതീവശോഭയാൽതവ ചാരുതയേറ്റി നില്ക്കവേ;മരുഭൂമികൾ ജീവരന്ധ്രിയാംജലദങ്ങളുണങ്ങി നില്ക്കയായ്. അതിനൂതന ജീവശൈലിയാൽമതികെട്ടവരുണ്ട് ചുറ്റിനും;അതിദാരുണമായി ജീവിതംകൊതികെട്ടവരുണ്ട് നോക്കിയാൽ. പല ഭാഷകളീശ്വരപ്പരിഭാഷകൾപോലെ ശുഭ്രമായ്പല പൂക്കൾ വിരിഞ്ഞ വൃക്ഷമോകലകൾ ,…
