Category: കവിതകൾ

പിൻവിളി

രചന : മംഗളാനന്ദൻ ✍️ സായന്തനത്തിൻ മടിത്തട്ടിലിന്നു നാംപോയ കാലങ്ങളയവിറക്കീടക്കവേ,കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരുയാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചുചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.നന്മതൻ തോളിൽ കുരിശു കയറ്റിയഉന്മാദമാർന്ന ലോകത്തു ജീവിച്ച നാംകണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങുകൊണ്ടാടിടുന്നു കപടദൈവങ്ങളെ.ഏതൊരളവിലും ക്രൂരത പേറിടുംഭീതിദമാം പ്രതിഭാസമല്ലോ നരൻ!ബുദ്ധി വളർന്നു വികസിച്ച മർത്ത്യതയുദ്ധക്കളത്തിലൊടുങ്ങുന്നു നിത്യവും.സത്യധർമ്മാദി…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ ✍️ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും…

*നവരമ്യമാം ഗാന്ധിസ്മരണകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ നഗ്നപാദനാ,യുന്മേഷ പ്രകൃതിയാൽനവരമ്യ പുലരിപോലുണരുമുത്സാഹിയായ്നാടിൻ പ്രസന്നാർദ്രരൂപനാം ഗാന്ധിജിനടന്നുണർത്തിയ,ന്നുദയാർദ്ര ചിന്തകൾനക്ഷത്രലോകത്തുയർന്നതാം പാർവ്വണ-നന്മപോലുളളിൽത്തിളങ്ങുന്ന വെണ്മയാൽനവരത്നമെന്നപോൽ ശോഭിച്ച ഹൃത്തിനാൽനവ്യ സ്വപ്നോദയമേകി മഹാരഥൻ.നാളെയാകട്ടെയെന്നല്ല;യിന്നുണരുവാൻനന്മാർദ്രമായിപ്പറഞ്ഞയാ, ഗുരുവരൻനഗരീയസ്വപ്നമ,ല്ലുദയഗ്രാമങ്ങൾതൻനക്ഷത്രവീഥിയൊരുക്കി ഹൃദയങ്ങളിൽ.നിശ്ചയദാർഢ്യം സ്ഫുരിച്ച നയനങ്ങളാൽനിർണ്ണയമൊന്നായുണർന്നു യുവഹൃത്തടംനിറകതിർപോലെത്ര രമ്യമായ് ഗ്രാമ്യകം;നിറവിൻപുലരിപോലാർദ്രമായ് ജീവിതം.നാടിൻവിമോചനമെന്ന യാഥാർത്ഥ്യവുംനടുനായകത്വംവഹിച്ചതാം സിദ്ധിയുംനാനാവിധത്തിൽപ്പകർത്തുന്നു പാരിടംനന്മോദയത്താൽത്തിളങ്ങുന്നു ഭാരതം.നടമാടിടുന്നില്ലെയോരോ…

🍁🍁 കാവ്യനീതിയും കവിയുടെ മുക്തിയും 🍁🍁

രചന : തെന്നൂർ രാമചന്ദ്രൻ ✍️ ചിന്തയെ സ്നിഗ്ധമാക്കുംവാക്കുകൾ തേടുന്നിതാഅന്തരാത്മാവിലുള്ളപൂർണ്ണകാമൻ നിത്യവുംസന്തതം വന്നുചേരുംപാവന സങ്കല്പങ്ങൾസുന്ദരപൂജാമലർധന്യത പേറുന്നവവായുവിമാനത്തെപ്പോൽമേഘപാളി സ്പർശനംആയുർബലം തേടുന്നുഭാവനാനുഭൂതികൾവൈയ്യക്തികാനുഭൂതിതേടുന്നു വാചാലതശയ്യാസുഖം തേടുന്നുവൈഖരീ ധന്യ ചിന്തവീരവിരാടചിന്താശകലങ്ങൾ പൂക്കുമ്പോൾതാരുണ്യമേ ചൊല്ലണംസാഹസസന്നാഹങ്ങൾപാരിലെ യാത്രയിൽ നാംകാണും ചേതോഹരങ്ങൾആരിലും കൗതുകത്തിൻഐഹികസംപോഷണംചന്ദനഗന്ധം കുളിർസുന്ദരാനുഭൂതികൾഎത്രയും സമ്മോഹനംനന്മ നമ്മിൽ പകരുംഅന്യരെപ്പറ്റി ചിന്തചെയ്യുന്ന നല്ലവരാൽപുണ്യ…

കലിയുടെ ആത്മരോദനം

രചന : രമേഷ് എരണേഴുത്ത് ✍️ താന്നി വൃക്ഷ ചുവട്ടിലിരുന്നു വിരൂപനാംബാഹുക വേഷം ധരിച്ച തേരാളിയാം നളൻഅയോദ്ധ്യാ മന്നവനാം ഋതുപർണ്ണൻ്റെ കൃപയാൽഅക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നേരമതാനളശരീരത്തിൽ കുടിയിരുന്നൊരു വിപത്താംകലി രക്തം ചർദ്ദിച്ചു മൃതാവസ്ഥയിലായുടൻഅലറിക്കരഞ്ഞു കൊണ്ടാ നള തനുവിൽ നിന്നുമാവൃക്ഷ ചുവട്ടിൽ ഭയമോടെ…

കാലാപാനിയിലേക്ക്

രചന : ശാന്തി സുന്ദർ ✍️ കാത്തിരിപ്പിന് കണ്ണീർ മുഖമാണെന്ന്നിന്നോട്,എന്നെ വലംവച്ചു തോറ്റുപോയൊരു കാറ്റ്കിതച്ചോടിയ്യെത്തി കുശുമ്പ് പറഞ്ഞാൽനീ വിശ്വസിക്കരുത്.നിന്നെ കാത്തിരിക്കുന്ന നേരങ്ങളിലൊന്നുംഎന്നുള്ളിലൊരുവിരഹിണി പിറന്നിട്ടേയില്ല..നിന്നെ ഞാൻകണ്ണ് തുറന്ന് ഓർത്തിരിക്കുമ്പോൾഇരുമിഴികളുംഞാനും നീയുമാകും.കാഴ്ചകൾ ഭാഷയാകും.നിന്നെയോർത്തണിഞ്ഞ നക്ഷത്രമൂക്കുത്തിനമ്മുടെ കുടിയാകും.ഞാൻ തൊട്ട കറുത്ത വട്ടപ്പൊട്ട്രാത്രിയായി മാറുംനീയാരാത്രിയിലേക്ക് നിലാവായി വന്നിറങ്ങുംവിയർത്തു…

മൗനനൊമ്പരം😢😢😢

രചന : ഗിരിജാവാര്യർ ✍️ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇 ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,അലരിട്ടുനിൽക്കുമൊരായിരമാശതൻപുലരിപ്പൂവെട്ടം മനസ്സിനുള്ളിൽഒരുവേള നിന്നുടെയാത്മഹർഷത്തിന്റെകരിമിഴിക്കോണിലെയഞ്ജനത്തിൽപിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾതിരനീക്കിക്കാണാനുറിയാത്തതോ?കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽഅറിയാതെ…

മരീചിക

രചന : മംഗളാനന്ദൻ ✍️ ചക്രവാളത്തിനുമപ്പുറമുള്ളൊരുസ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,ഇത്തീരഭൂമിയിലേക്കു തിരികെ വ-ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരുകല്പകവാടിയാണെന്നു ചൊല്ലി പലർ.വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽവന്നിറങ്ങുമിടമെന്നരുളും ചിലർ.ചേലയഴിച്ചു കുളക്കടവിൽ വെച്ചുസായന്തനങ്ങൾ നീരാടുന്നതായ് ചിലർ.തങ്കക്കിനാക്കൾ വിരുന്നുവരുമത്രേകുങ്കുമം വാരിവിതറിയ വീഥിയിൽ.വേനലിൻ ചൂടിലഭയാർത്ഥി കാണുന്നകാനൽജലം മോഹഭംഗമായീടവേ,മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെപിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.രാവും…

ചുംബനങ്ങളുടെ രഹസ്യം

രചന : സന്തോഷ് മലയാറ്റിൽ- ✍️ മഴ ഭൂമിയെചുംബിക്കുമ്പോൾപൂക്കുന്ന പൂക്കളുടെരഹസ്യമറിയാനാണ്ഞാനൊരുമണൽത്തരിയായത്.ഒറ്റചുംബനത്താൽമണ്ണിനെ കുളിരണിയിച്ചമഴയുടെ മാന്ത്രികതയിൽഞാനാ പൂവിന്റെ പേര്നിന്റെ നെറ്റിയിൽഒരു സിന്ദൂരവർണ്ണത്തിൽപകർത്തിയെഴുതട്ടെ..?നിൻ്റെവിടർന്ന മിഴികളിലെആഴത്തിൽ പിടയുന്നകൗതുകത്തിന്സാക്ഷിയായിമിന്നിമായുന്ന മഴവില്ല്ഇപ്പോൾആകാശം കുടഞ്ഞിട്ടഒരപ്പൂപ്പൻ താടിഎന്നിലേക്ക്കാർമേഘത്തിന്റെകുളിരിനെ പ്രണയമെന്ന്വിവർത്തനം ചെയ്യുന്നു.

അരുമയായ്..അലിവിനായ്..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ 🌈ബാല്യസ്മിതാന്ദ രൂപമായാ,മാതൃ-വാത്സല്യഹൃദയം നുകർന്നുവളർന്ന,നാംതാരിളംപൈതലായോമൽ പ്രഭാതമാ-യാരമ്യ മുകുളത്തെയറിയുന്നു പിന്നെയും.ശൈശവോർജ്ജംനൽകി കനിവിൻ കരങ്ങളാൽബാലാർക്കബിംബ സമാനമുണർത്തിയോർപങ്കിട്ടുനൽകിയന്നാർദ്രമാം ഹൃത്തടംതിങ്കൾസ്മിതാനന്ദമാം സുകൃത ജീവിതം.കാരുണ്യ ഹൃദയസ്മിതത്തിൻ പുലരിയായ്ഗ്രാമാർദ്ര കവിത തുളുമ്പുന്ന തായ്മനം;ചേതോഹരാനന്ദമായി നുകർന്നവർതാനേ മറന്നുപോയില്ലെ, തൻ ശൈശവം ?കണ്ണാലറിഞ്ഞില്ലയെങ്കിലും കരളിനാൽഅറിയേണ്ടതാണു,നാ,മാരമ്യ സുസ്മിതം;കാലമേ,യാവരം…