ഉന്മാദം
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ ഉണരുലോകമേ നീ യുന്മാദംവെടിഞ്ഞ്ഉത്തമരെന്നുനിനച്ചവരുംഉണ്ണികളായവരുമിന്നങ്ങനെഉദയാസ്തമയമറിയാതുഴറുന്നു!ഉന്മാദമേറിയന്ധതപേറവേഉലകംകാൽച്ചുവട്ടില്ലെന്നു നിനയ്ക്കുംഉത്തരമില്ലാത്തചോദ്യങ്ങളാൽഉടപ്പിറപ്പുകളെന്നതുംമറക്കും!ഉച്ചിപൊള്ളി വിയർത്തവരിൻഉള്ളുനോവുന്നതുകണ്ടിടാതെഊട്ടിയകരങ്ങളരിഞ്ഞുംഉള്ളതെന്തും കവർന്നിടും!ഉലകത്തിലിന്നാരെഭയക്കണംഉറപ്പില്ലനീതിയും ന്യായവുംഉറങ്ങുന്നുകണ്ണുകെട്ടിനീതികൾഉടച്ചൊന്നുവാർത്തീടുകയാരിനി!ഉന്മാദമേറുന്നധികാരത്തിൻഉള്ളവനൊക്കെയും പണത്തിന്നുന്മാദംഉണ്ണുവാൻ ഗതിയറ്റവനോഉള്ളുപൊരിയും പശ്ശിതന്നുന്മാദം!ഉണ്ടേറെയിന്നുരാസലഹരിയാലുന്മാദംഉണ്ടങ്ങനെപരസ്ത്രീകൾക്കായുന്മാദംഉണ്ടുപിന്നെപരപുരുഷനായുള്ളുന്മാദംഉണരുമുന്മാദം പിന്നെ പ്രായമെത്താത്തയാൺപെണ്ണിനായ്!ഉണരൂമാനവാ നീ ഈ ഭൂവിൽഉത്തമരായ്മാറിടു വരുംതലമുറയ്ക്കായ്ഉയർന്നുകേട്ടിടട്ടെയുള്ളം നിറയ്ക്കുംനൽവാർത്തകൾഉന്മാദമെന്നും നന്മപിറന്നിടാനുണരട്ടെ.