അന്ത്യ കർമ്മം ( യുദ്ധം )
രചന : പിറവം തോംസൺ ✍️ പ്രണയികളുടെ പ്രമദ മന്ത്രണങ്ങൾ കേട്ടചിത്ര വനികകൾ ഈയമുരുക്കിയ ശവപ്പറമ്പുകളായി!ഒരു പറ്റം മൺകൂനകൾക്കായിഅവർ സൂര്യനെ ബലി നൽകി.മോഹത്തിന്റെ സാമ്രാജ്യങ്ങൾരണ്ടും കരി നിഴലിൽ പ്രേതങ്ങളായ്,മൗനത്തിലും ഉപ്പിലും തുരുമ്പിലും അലിഞ്ഞില്ലാതായി.ആരുടെ കയ്പ്പുള്ള അഹന്തയ്ക്കായിആ തൊട്ടിലുകൾ നിശ്ചലമായി?ഏതു നരച്ച വാക്കിനായ്…
