Category: കവിതകൾ

ഒരു നാടൻപാട്ട്

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ ആറ്റക്കിളികളെത്തീ പെണ്ണെ തോട്ടു വരമ്പിലിരിക്കല്ലേപുന്നാരംചൊല്ലാതെ വേഗം വേഗം പാടത്തിറങ്ങാടീനമ്മക്ക് പാടത്തിറങ്ങാടീവിത്തെല്ലാം കിളികൾ തിന്നുംആട്ടിയോടിക്കാടീ പെണ്ണേ നമ്മക്ക്ആട്ടിയോടിക്കാടി പെണ്ണേവിത്തു മുളച്ചാൽ ഞാറു പറിക്കാൻ ഒപ്പം പോരാടീ പെണ്ണേനമ്മക്ക് ഒപ്പം പോരാടീ പെണ്ണേ!ഞാറു പറിച്ചിട്ട് ഞാറ്റുമുടിക്കെട്ടി കണ്ടത്തിൽ…

നന്മാർദ്രമാംഗ്രാമസ്മരണകൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലുംഗ്രാമീണ വീഥികളേകുന്നൊരു സുഖംഎൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധംപച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം. താളത്തിലൊഴുകുന്നയോരോ സ്മരണയായ്വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾകുയിൽനാദമായിന്നുണരുന്നു കരളിലുംഅറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ? തിടുക്കമില്ലാതെ, വളർന്നയാ നന്മകൾതുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾതളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ…

ഇരകൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഇരുളിൻ മറവിൽ കണ്ണീർക്കണംപൊഴിഞ്ഞു,പൊലിയുന്ന ജീവന്റെ വേദനകൾ.തെരുവോരങ്ങളിൽ നിദ്രപൂകി,അനാഥരായ് മാറും പാവമീ ഇരകൾ! ചതിയുടെ കുഴികളിൽ വീണുപോയവർ,ദുരയുടെ കൈകളാൽ ഞെരിഞ്ഞമർന്നവർ.അധികാരത്തിൻ കോട്ടകൊത്തളങ്ങളിൽഅലയുന്നവർ അവകാശങ്ങളിരന്ന്! മനുഷ്യന്റെ ക്രൂരത ഏറ്റുവാങ്ങിയവർ,മനസ്സിലെ മുറിവുകൾ മാറാത്തവർ.ഉണങ്ങാത്ത നോവായി കൂടെ നടപ്പൂ,ഭൂതകാലത്തിൻ കയ്പ്പുള്ള…

മുറിഞ്ഞവേര്

രചന : ബിനു. ആർ✍. ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾസ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാംനീലനിലാവർണ്ണമായ് തിരിച്ചറിയാതെനീലജലാശയത്തിൽ ലയിച്ചുപോയ്‌!ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞുപൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻമുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളംപൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾഎനിക്കുചുറ്റും…

അമ്മയുടെ തീരം: കടമയുടെ കാവ്യഭാവം

രചന : റഹീം മലേകുടി ✍ ഉയിരിൻ തുടിപ്പറിഞ്ഞോരാ ഗർഭപാത്രം,പത്തുമാസത്തേങ്ങലായി ഭൂമിയിൽ നീന്തി.അവിടെ നോവറിയാതെയമ്മ പകർന്നു,ജീവിതത്തിൻ താളമായ്, സ്നേഹത്തിൻ കൈവഴി.ആ മുഖം കാണാൻ കൊതിച്ച ത്യാഗത്തിൻ രൂപം,ഭർത്താവു മരിച്ചൊരാ മാതാവിൻ നൊമ്പരം.ആ വിരഹത്തിൻ വേദന നമ്മളറിയണം,ആ ഒറ്റപ്പെടലിൽ സാന്ത്വനം നമ്മളേകണം.ജീവിതത്തോട് ചേർത്തുനിർത്തണം…

എംബാം ചെയ്തു

രചന : ഷാ അലി ✍ ഉള്ളിലൊരാകാശംഇടിഞ്ഞു തുടങ്ങുന്നുണ്ട്ഏത് നിമിഷവുംവെളുത്ത മേഘങ്ങളുടെകെട്ടു പൊട്ടിയേക്കാംആദ്യത്തെ കുലുക്കത്തിൽ തന്നെഅഴിഞ്ഞു പോയ മഴവില്ല്കുപ്പിവള പോലെ ചിതറിചങ്കോളം തറച്ചു നിൽപ്പുണ്ട്..അനന്തതയിൽ നോക്കിയിരിക്കാനിനിആകാശമില്ലായ്കയാൽആശകളുടെ അസ്ഥിവാരത്തിന്തീയിടുകയാണ്..ചെരിഞ്ഞ മുറത്തിലെന്ന പോലെഅടിഞ്ഞു കൂടുന്ന നക്ഷത്രങ്ങളെതെരുവിൽ വിൽക്കാൻ വെക്കുന്നുണ്ട്ജീവിതത്തിന്റെ ആകാശംഇപ്പോഴും മേഘാവൃതമെന്നൊരുകുളിര് ഉള്ളാകെ നിറഞ്ഞുനിൽക്കുന്നവർക്ക്…

ഞാനാരു നീയും?

രചന : കലാകൃഷ്ണൻ പുഞ്ഞാർ✍ വെട്ടം ചിതറിക്കുവാൻശീതം കുടഞ്ഞിടുവാൻപ്രാണൻ പ്രകാശിപ്പിക്കാൻഉടലിട്ടു വന്നവൻ ഞാൻഉയിരുള്ള നിന്നൊപ്പംകാലമെൻ തോന്നലുകൾപ്രായമുടലിൽ മാത്രംപ്രാണനിലെന്തു പ്രായംജീവിതം മരീചികസ്നേഹവും മരീചികഉടലിൻ പ്രകാശത്തിൽസ്നേഹത്തിൻ വിഭ്രമത്തിൽഉടലുമറേം വരെനശ്വര, മായാസ്നേഹംഹാ മഹാമരീചികവൈവിധ്യ ദേഹരഥംവൈവിധ്യ മോഹശതംസ്വപ്നശതാവലികൾമായാ മുൾക്കിരീടങ്ങൾശോകമഹാശോണിതംശൂന്യ,കാലമൈതാനംകാലമഹാമരുഭൂപ്രണയമായാജാലംഅടുക്കുമ്പോഴകലുംഇതിൽ ഞാനാരു നീയും?

അവളാര്

രചന : പ്രസീദ ദേവു✍ തട്ടമിട്ടൊപ്പന പാട്ടു പാടുംതട്ടത്തിനുള്ളിലെപെണ്ണിതാര് ,നാണത്താൽതുള്ളിത്തുളുമ്പുംമൈലാഞ്ചികാറ്റിൻ്റെമൊഞ്ചിവള്,മൊഞ്ചത്തിയെന്നുവിളിച്ചവളെതഞ്ചുന്ന പൂവിൻ്റെപേരിതെന്ത്,തഞ്ചത്തിൽ വന്നവൻകൊഞ്ചുമ്പോളോചുണ്ടിൽ വിരിഞ്ഞൊരുദിക്കറേത്.കൈവള കൊട്ടികിലുക്കുന്നോള്,കാൽത്തളയിട്ട്നടക്കുന്നോള്,കണ്ണിൽ സുറുമഎഴുതുന്നോള്,കവിളത്ത് നാണംവരയ്ക്കുന്നോള്,ചുണ്ടത്ത് ചാമ്പക്കമണമുള്ളോള്,മധുരിക്കും വാക്കിൻ്റെചേലുള്ളോള്,പ്രേമത്താൽ വാശിപിടിക്കുന്നോള്,സ്നേഹത്തിനായികരയുന്നോള്,മൊഹബത്ത്തുള്ളി തുളുമ്പുന്നോള്,പഞ്ചാര മിഠായിതേനുള്ളോള്,ചക്കരത്തുണ്ടിൻ്റെരസമുള്ളോള്,കാലത്തിൻ സമ്പാദ്യംഎന്തിവിൾക്ക്,ഓർമ്മകളല്ലാതെപൊന്നിവൾക്ക്,തട്ടമിട്ടൊപ്പന പാട്ടു പാടുംഹൃദയ തട്ടത്തിനുള്ളിലെചെക്കനാര്?

മാഞ്ഞു!രേഖകളും മൂല്യവും

രചന : രഘുകല്ലറയ്ക്കൽ.. ✍ ചരിത്രമോർത്താലനേകമേറ്റം ശ്രേഷ്ഠം!ചാരുതമേന്മയാലുന്നതിയേറും ഭാരതത്തിൽ,ചികഞ്ഞിടാനാർത്തിയെഴും മർത്യകുലത്തിനാലെ,ചിതലരിച്ചു മാഞ്ഞു പോകുന്ന രേഖകളനേകമന്നുമിന്നും,ചക്രവർത്തികളായവരാൽ പടുത്ത ചരിത്ര ഹർമ്മ്യങ്ങളേറെ,ചടുലതയാം കരകൗശല ശില്പ രമ്യചാരുതയോർത്താലത്ഭുതം,കൈക്കരുത്താലുരുവായവയിന്നു ഭവിച്ചിടുമോ?കരുത്തരാം കരകൗശല ശില്പികളനേകരാൽ മേന്മയൊരുക്കി.കവിതപോൽ കരിങ്കല്ലിലുരുവാമത്ഭുത ചാരുശില്പം,കൗതുകമിന്നാരാലുമാവില്ല വൈധദ്ധ്യമോടെ,സുരക്ഷയേതും,കളഞ്ഞു നമ്മുടെ പൈതൃകത്തെ വിനയാക്കിയോരധമർ,ക്രൂരതയാലാ ചൈതന്യമൊടുക്കിയോരനേകമന്നുമിന്നും.കൊണാർക്കിലെ സൂര്യക്ഷേത്ര സമുശ്ചയങ്ങളോർത്താൽ,കർണാടകതൻ…

പ്രതീക്ഷയോടെ

രചന : ജിഷ കെ ✍ അധികമൊന്നും പരസ്പരം പങ്ക് വെയ്ക്കാനില്ലാത്തരണ്ട് പേരെ തന്നെ ദൈവം ഒരു പ്രത്യേക ദിവസംകണ്ട് മുട്ടിച്ചു.അതിനായി മാത്രം അയാൾ കവിത എഴുതുവാൻഒരു അവധി ദിവസത്തെ ആഗ്രഹിച്ചു..ആ കവിതയിലേക്കുള്ള വാക്കുകൾഅത് വഴിയേ കടന്ന് പോയ ഒരു പെൺകുട്ടിയുടെമൂക്കുത്തി…