☁️മകരമഞ്ഞിൻ കുളിരുമേറ്റ്💨
രചന : കൃഷ്ണമോഹൻ കെ പി ✍ മകരമൊന്നല്ലേ, മനസ്സിനു കുളിരു കോരീടാൻമഞ്ഞു വന്നല്ലോ, ആഹാ, മാവു പൂത്തല്ലോമലരണിക്കാവിൽ, പൂക്കൾ മഞ്ഞണിഞ്ഞല്ലോമധുരസ്വപ്നങ്ങൾ, സ്വന്തം, അറ തുറന്നല്ലോമരന്ദഗന്ധവുമായ്,പയ്യെ, മധുപനെത്തുമ്പോൾമുരളികയൂതി, മെല്ലെ, പവനനെത്തുമ്പോൾമകരമഞ്ഞിൻ കുളിരുമേറ്റീ, മഹിയൊരുങ്ങുമ്പോൾമധുരമൊരുഗാനം, മൂളി, പ്രകൃതി നില്ക്കുമ്പോൾ….അതിമനോഹര ചിത്ര ചാരുത മനസ്സിലെത്തീയെൻഅലസചിന്തകളൊഴിവാക്കാൻ…
