കൃഷ്ണസങ്കീർത്തനം…….ഡോ: അജയ് നാരായണൻ
ദ്വാപരയുഗത്തിൽ കാലിച്ചെറുക്കന് ദ്വാരകാപുരിയിൽ പോയിടേണം കംസവധത്തിന്നൊരുങ്ങിടേണം പിന്നെ യാദവനായി മരിച്ചീടണം…ഓലക്കുഴൽവിളി വേണ്ടെന്റെ ചെക്കന് ഗോക്കളെ മേയ്ക്കുവാൻ ത്രാണിയില്ല കോലക്കുഴലിന്റെ താളത്തിലാടുവാൻ കാമിനി രാധയെ കാണുകില്ല!ഗോരോചനക്കുറി നെറ്റിയിൽ ചാർത്തില്ല പീലിത്തിരുമുടി ചൂടുകില്ലാ വൃന്ദാവനത്തിലെ ഗോപികൾ നേദിച്ച മാലകൾ നന്ദനൻ ചാർത്തുകില്ല.ശാസിച്ചുണർത്തുവാനമ്മയില്ലാ, പുതു- ഗാഥകളോതുവാനച്ഛനില്ലാ…
