Category: കവിതകൾ

മതിലുകൾ പണിയുന്നവർ

രചന : വർഗീസ് വഴിത്തല✍️. മതിലുകളില്ലാതിരുന്നഒരു നാട്ടിലാണ് ഞാൻ ജനിച്ചത്..ആകപ്പാടെയുള്ളത് വേലിച്ചീരയും ചീമക്കൊന്നയുമാണ്..അപ്പുറവും ഇപ്പുറവും താമസിക്കുന്ന ആളുകൾവേലിച്ചീരയുടെ കൂമ്പ് നുള്ളി തോരൻകറി വെയ്‌ക്കും..എന്റെ വീട്ടിൽ നിന്നാൽഒരു കല്ലേറ് ദൂരത്തായി രാജേഷിന്റെയും ബഷീറിന്റെയും വീട് കാണാം..ഒരു കൂവലിന്റെ രണ്ടറ്റത്തേയ്ക്കുംഓടിക്കളിച്ചു തളരുന്നഞങ്ങൾക്ക് ഒരേ വിശപ്പും,ഒരേ…

തേന്മാവ്

രചന : കുന്നത്തൂർ ശിവരാജൻ ✍ നാലഞ്ചു പേർ വന്നുതായ്ത്തടി നോക്കവേചുറ്റുവണ്ണം പിടിക്കവേതേന്മാവിനുള്ളം പിടഞ്ഞു. ആസന്ന മൃത്യുവിൻ സ്പന്ദനംകാറ്റും ദലങ്ങളിൽ ചൊന്നു .തളിരിട്ടു നിന്ന ശാഖകൾഇലമുറിച്ചത്രേ പിടഞ്ഞു. ഇളം തലമുറക്കാർ നിന്നുവിലപേശിടുന്നുതർക്കം നടക്കുന്നുവാക്കുറപ്പും നടത്തുന്നു. ഇന്നോളമൊരു നൂറ്റാണ്ട്നാല് തലമുറക്കാരെഓണത്തിന് ഊഞ്ഞാലിലാട്ടിയമുതുമുത്തശ്ശിയാണീ തേന്മാവ്.…

ചെറായി കടപ്പുറം

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️. പഞ്ചാരമണലിൽതട്ടിത്തൂവി കിടക്കുന്നകക്കകൾ കണ്ടില്ലേകാലപ്പഴക്കം കൊണ്ട്വെളുത്ത നിറമായവയാണ്കറുപ്പിന് നിറദ്രംശം സംഭവിച്ചതാണ്അകലെ ദൃഷ്ടിപഥത്തിന്നറ്റത്ത്കടലിൽ മുങ്ങാനൊരുതുന്നഅസ്തമയ സൂര്യൻതണുത്തിട്ടോ എന്തോകടലിൽ മുങ്ങാതെ മടിച്ചു നിൽപ്പാണ്താളം തുള്ളി വന്നകരിമേഘക്കാറായിരിക്കാംസൂര്യനെ തള്ളി കടലിലിട്ടത്ചുവന്ന സൂര്യൻ കടലിൽ വീണപ്പോൾചിതറിപ്പരന്നത് ഇരുട്ട്……കനക്കുന്ന ഇരുട്ടിനെചുരുട്ടിപ്പിടിച്ച്സന്ധ്യാരാഗംവിടവാങ്ങാനൊരുങ്ങുന്നുപഞ്ഞിക്കെട്ടുകൾതെറുത്തു കൂട്ടിആയത്തിൽ കരയിലേക്കെറിഞ്ഞത്ഏതു വികൃതിപ്ലയ്യനാകും?കടലിൻ…

കാലൻ രാജാവായാൽ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കഴുവേൽകേറ്റാനായൊരുകാലൻകൊല്ലാനായി നടന്നൊരു കാലംകണ്ണോടിച്ചൊരു പോക്കിലായികണ്ണുകടിക്കും പെരുമകൾ കണ്ടു. കതിരായുള്ളവൻ ചിന്തിച്ചിങ്ങനെകലവറയെങ്ങനെ കുത്തികവരാംകല്ലെറിയാനായി ആളില്ലെങ്കിൽകശപിശയൊന്നിനുമാളടുക്കില്ല. കല്പനയാകണം തൻ്റെയിച്ഛകൾകാതുകൊടുക്കണമടിമകളെല്ലാംകാറ്റുള്ളപ്പോൾ തൂറ്റണമതിലായികാലം തെളിയാമധികാരത്തിന്. കഥകഴിച്ചവനെതിരാണെല്ലാംകണക്കുതീർത്തതു കുറിക്കു കൊള്ളുംകമ്പിനീട്ടുമാളുകളേവരുമങ്ങുകാലപാശം കണ്ടു ബോധം കെട്ടു. കയറും കൊണ്ട് രാജനേകാണാൻകാലനെ കണ്ടയാൾ…

ജനനായകനസ്തമിച്ചു

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ജനപക്ഷത്തായനുദിനമനുദിനംജഢമാകുംവരെപോരാടിയവീരൻജനനിക്കെന്നുമഭിമാനിക്കാനായിജാതനായൊരു അച്ഛുതാനന്ദൻ. ജീവനാഢിയിലൊഴുകുംചോരയാൽജനപദമേന്തിയ ചെങ്കൊടിയുയരെജാഗ്രതയോടെ അതസ്ഥിതരുടെജീവിതനിലവാരമുയരാനമരത്ത്. ജഗതിയിലെന്നുമൂർജ്ജസ്വലനായിജ്ഞാനമേകിയ യാഥാർത്ഥ്യങ്ങൾജീവനബലിയായി കൈരളിയിൽജ്വലിച്ചു നിൽക്കും സൂര്യനായി. ജോടിയായി മുഷ്ട്ടി ചുരുട്ടിയുയരെജയ് വിളിച്ചൊരു സമരമുഖത്തായിജീവനായിപ്പോർ വിളിച്ചൊരാരവംജനനായക ചിത്രം ഹൃദയത്തിൽ. ജന്മനാടിന്നരുമപ്പുത്രനായെന്നുംജനഹൃദയത്തിലമരപ്രദീപനായിജന്മിത്തത്തിന്നഹന്തകളെല്ലാംജടരാഗ്നിയാലെയെരിക്കാനായി. ജലരേഖയിലായിമായാതിന്നുംജനാധിപത്യ സംരക്ഷകനായിജാഗ്രതയോടെ അമരത്തായിജയശീലനായൊരു വീയസ്സുണ്ട്. ജീവാത്മാവിൻരണഭേരിയിലായിജിഹ്വയിലെന്നും…

ദേശസ്നേഹമില്ലാത്തവർ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ ദേശപ്പുലരികളഞ്ചിതമണഞ്ഞുദിനകരകുലമതുപ്രസരിതമായിദാനവരായുംമാനവരായുമേവരുംദിവ്യതയാർന്നൊരുസുദിനത്തിൽ. ദേശത്തായിബഹുവിധമാളുകൾദ്വേഷികളായവരുന്മത്തന്മാരായിദർശനമേകും സദ്ഗുണവാന്മാരുംദൂനമേകിയ ഗർവ്വിഷ്ഠന്മാരാലും. ദാശന്മാരും ; താരുണ്യക്കടലുംദയയില്ലാത്തയക്രൂരന്മാരാൽദുർജ്ജനങ്ങളിന്നേറുന്തോറുംദേഷ്യത്തോടെ പ്രകൃതിയുമിന്ന്. ദരിയും കാടും വള്ളിക്കുടിലുംദണ്ഡുമേന്തും ശൂരന്മാരാൽദേഹങ്ങളൊരുപടയണിയായിഭൂമിയിലവിടിവിടെ വസിക്കുന്നു. ദുരിതങ്ങളാൽ ജലമുള്ളിടമായിദാസേയരായിനിബിഢവനങ്ങളിൽദുർബലരെന്നാൽകാഠിന്യത്താൽദേവഭൂമിയിൽ രാജാസനരായി. ദ്വീപിലുമവരുടെ കഴലു പതിച്ചുദയയില്ലാതെ ദൃഷ്ടികളൂന്നുമ്പോൾദയിതഹിമാചലം കശ്യപാലയവുംദാനമഹീതലം പന്നഗകേന്ദ്രമായി. ദുഷ്ടതയേറിയ ദുരന്ധരന്മാർദിനരാത്രങ്ങൾ…

എൻ്റെ രാത്രികൾപുതച്ച് കിടപ്പുണ്ട്!

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ എൻ്റെ രാത്രികൾ പുതച്ച്കിടപ്പുണ്ട്:ഇരുട്ട് വീണ സ്വപ്നങ്ങളുടെ മീതെ?എൻ്റെ ബോഗൻവില്ലകൾക്ക് മുകളിൽ കറുത്ത കാറ്റ് പുതച്ചഒരു മേഘമുണ്ട്……..വറ്റിയ കടൽ പോലെ ചിലകയറ്റിറക്കങ്ങൾ ?അതിൽ വലിയ മുൾമരങ്ങളുടെനിഴലുകൾ വീണ് കിടക്കുന്നുണ്ട്.മാറാല കെട്ടിയത് പോലെ ചിലനിറങ്ങൾ മാഞ്ഞു പോയിട്ടുണ്ട്?എങ്കിലും…

എന്തുവേണം നമ്മളെന്തു ചെയ്യും

രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍ എന്തുവേണം നമ്മളെന്തു ചെയ്യുംപിൻതുടർന്നെത്തുന്ന പ്രാണഭാരങ്ങളാൽപാതിയും പതിരായ ജീവന്റെ മുക്തിക്കാ-യെന്തുവേണം നമ്മളെന്തു ചെയ്യും? പഴികേട്ടൊടുങ്ങുന്ന പഥികനായ്, പതിതനായ്വീഴാതിരിക്കുവാനെന്തു വേണം ?വെറിവെയിലിലുരുകുന്ന ഹൃദത്തിനുള്ളിലെനെടുവീർപ്പടങ്ങുവാനെന്തു വേണം ? വേരറ്റുപോകുന്ന സ്നേഹബന്ധങ്ങൾതൻതീരത്തു നാമിനിയെന്തുവേണം ?വിധി തന്ന കൈപ്പുനീർ മോന്തിക്കുടിക്കുമ്പോൾകരയാതിരിക്കുവാനെന്തു…

വിരലുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍️ കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്കുഞ്ഞു വിശന്നു കരയുമ്പോൾഅമ്മക്കൈവിരലോടിയടുക്കുംകുഞ്ഞിന് മാമത് നല്കിടാനായ് അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർപിച്ച നടന്നു തുടങ്ങുമ്പോൾഅമ്മയ്ക്കുമച്ഛനുമാനന്ദമേറിടുംകണ്ണുതിളങ്ങുമാ കാഴ്ചകാൺകേ ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്കണ്ണായൊരുണ്ണി ചിരിക്കുമ്പോൾഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-നുള്ളിൻ്റെയുള്ളിൽ തിരയിളക്കം ഇത്തിരിക്കൂടെ വളർന്നവരക്ഷരംമണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾസ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർകുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട് അംഗുലിപത്തും മടക്കി നിവർത്തിക്കൊ-ണ്ടക്കങ്ങൾ…

മുണ്ടുപൊക്കിനോക്കാൻ ഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മേലാളനായൊരുദൈവത്താൻ്റെമാളികയങ്ങനെ മാനത്താണേമാറ്റൊലിയായൊരു ഹൃദയമെല്ലാംമാനത്തൂന്നിങ്ങു കീഴെയാണേ. മതിയേറിയ കുശലതയോടെമദമോടെയതു മൃതവാന്മാർമൈലോളം താണ്ടി നടന്നിതാമേൽക്കോയ്മക്കുള്ളതുമായി. മനുഷ്യരെല്ലാം അടിമയാക്കിമധുപന്മാർക്കാസ്വദിക്കാൻമതമേറിയ വിശ്വാസത്താലെമാനത്തോളം പടുത്തുയർത്തി. മനുഷ്യരേയവരോ രക്തത്തിലുംമമതയില്ലാതങ്ങുവേർതിരിച്ചുമുകുളങ്ങളിലോരോന്നോതിമലിനതയാലെയമംഗളമാക്കി. മനസ്സിലെല്ലാം മനോജ്ഞമായമോടികളേറിയ ഭാവനകളാൽമരണമുഖത്തും മദഗജമായിമിന്നലൂറിയ രണഭേരികളാൽ. മുളയേയങ്ങുയധികമാക്കാൻമാർഗ്ഗം നോക്കി സഞ്ചരിച്ചവർമാർദ്ദവമില്ലാതെയടരാടിയാടിമടിയന്മാരും മുടിയന്മാരുമായി.…