Category: വൈറൽ

ഡെത്ത് പെനാൽട്ടി

രചന : അനുമിതി ധ്വനി ✍️ ഇക്ട്രിക് ചെയറിലിരുത്തി.ഇലക്ട്രിക്ക് ഗിത്താർ പോലെസംഗീതം പൊഴിക്കുന്നഉപകരണമാണോഇലക്ട്രിക് ചെയർ?ഇരിക്കൂ, എന്നസാർവ്വലൗകിക ഉപചാരവാക്കിൽഇലക്ട്രിക് ചെയറിലിരുത്തി.ആർദ്രമായ ശബ്ദത്തിൽ.ധ്രുവത്തണുപ്പുള്ള കസേര.കുഷ്യൻ ഇല്ല.ലോഹ ശൈത്യം.നീണ്ട മൂക്കുംഅലിവുള്ള കണ്ണുകളുമുള്ള സ്ത്രീ.റെഡ് ക്രോസ് സംഘടനയിലെസന്നദ്ധ പ്രവർത്തകയെപ്പോലെ,അവർ.ബൈബിൾകയ്യിൽ വേണമെന്നില്ല.“നമുക്ക് ആവശ്യത്തിനു സമയമുണ്ട്, ഒരുപക്ഷേആവശ്യത്തിൽ കൂടുതൽ. “ചൂടുള്ള…

പ്രതിരോധം നേടിയ കൊതുകുകൾ

രചന : സാഹിറ മുഹമ്മദ് റാവുത്തർ ✍️ ഡെറ്റോളും ലോഷനും മണക്കുന്നാശുപത്രി വരാന്തയിൽ,ആകാംക്ഷയും അസ്വസ്ഥതയും പേറുന്ന മുഖങ്ങൾ .കാത്തിരിപ്പിന്റെ മടുപ്പിൽ സമയം നോക്കുന്നവർ,പേരുവിളിക്കുന്നത് ചെവിയോർത്തിരിക്കുന്നവർ .തിരക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ,ഇടകലർന്നതിവേദനാ ഞരക്കങ്ങൾ ,ചുമവിഴുങ്ങിയ ശബ്ദത്തിന്റെ കുറുകൽ ,എല്ലാത്തിനും മീതേ കേൾക്കാം പിറവിയുടെ കരച്ചിൽ…

സ്ക്രിപ്റ്റ് (കവിത)

രചന : അനിഷ് നായർ ✍️ ഞായറാഴ്ചയായിട്ടുംരമാദേവിരാവിലെ എഴുന്നേറ്റ്കുളിച്ച്അമ്പലത്തിലേക്ക് നടന്നു പോകുന്നു.കണ്ണടച്ച് തൊഴുത്,കുറി തൊട്ട്,ഇലച്ചീന്തിലെ പ്രസാദവുമായിമടങ്ങുന്ന വഴി.എതിരേവഴി നീളെ വരുന്നുണ്ട്കൃത്രിമച്ചന്തങ്ങൾ.നിരത്തിനിരുപുറംനിറയുന്നുനിറമുള്ളകമ്പോളങ്ങൾ.“മഴത്തുള്ളി പതിച്ചതോ?”കൈയൊന്നു തലയിൽ വെച്ചു.ചുരുണ്ട മുടിയിൽതൊട്ട വിരലിൽഓർമ്മ തടഞ്ഞു –നാട്ടിൽ പലരുമിപ്പോൾ“കുല സ്ത്രീ”എന്നു വിളിച്ചാണ്പരിഹസിക്കുന്നത്.“അതല്ലെന്ന്തെളിയിക്കുന്നതിലാണ്,സമൂഹം,വളർന്നതായിഅളക്കുന്നതത്രെ!”ഒട്ടുദൂരം നടന്നപ്പോൾ,ഹിജാബിട്ട സുഹറയുംതലയിൽ സാരിത്തലപ്പിട്ട മേരിയുംനടന്നു പോകുന്നു.പാസിങ്…

മറ്റുള്ളവർക്ക് ജീവിതം എങ്ങനെയായിരിക്കും?

രചന : ജോർജ് കക്കാട്ട് ✍️ (ജീവിത നേർക്കാഴ്ചയിലേക്ക് ഒന്ന് വിരൽ ചൂണ്ടുന്നു 👈)🫵സൂര്യൻ ഇതുവരെ ദൃശ്യമാകാത്തപ്പോൾ പോലും, അല്പം പ്രകാശമുള്ള ആകാശം പോലും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും, അതുപോലെ അരികുകളിൽ നിറമുള്ള വെളുത്ത മേഘങ്ങളും സ്വാധീനിക്കും. ശൈത്യകാലം അതിന്റെ പിടി…

ഭക്തിസാന്ദ്രമായി സന്നിധാനം

ഭക്തരുടെ ശരണം വിളികൾക്ക് ഇടയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. പതിനായിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് മകരജ്യോതി തെളിഞ്ഞത്. ലോകമെമ്പാടുമുള്ള ഭക്തരുടെ മനസ് നിറച്ചുകൊണ്ടാണ് മൂന്ന് തവണ മകരവിളക്ക് തെളിഞ്ഞത്. പിന്നാലെ ആകാശത്ത് ഉത്രം നക്ഷത്രവും ഉദിച്ചുയർന്നു. ദീപാരാധനയ്ക്ക് ശേഷം ശബരിമല നട തുറന്നതിന്…

തലമുറ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ അമ്പിളിമാമനെ അറിയില്ലമാനത്തെ താരകൾ കണ്ടില്ലമഴവില്ലിന്നഴകൊട്ടും നോക്കില്ലമഴയത്തു നനയുവാനാവില്ലമൈതാനത്ത് കളികളില്ലമണ്ണിൽ കാലൊട്ടും വെക്കില്ലവെയിലിന്റെ ചൂടൊട്ടും പറ്റില്ലമകരക്കുളിരൊട്ടും വശമില്ലഓടിക്കളിച്ചുള്ള ചിരിയില്ലഓട്ടവും ചാട്ടവും പതിവില്ലഒറ്റമുറിയിൽ കരയില്ലഒറ്റയാനാവാൻ മടിയില്ലബഹുമാനം,…കൈകൂപ്പാനറിയില്ലഹായ്….ഇതില്ലാതെ തരമില്ലകഞ്ഞിയും കപ്പയും ശരിയില്ലബർഗ്ഗറും പിസ്സയും കളയില്ലഐപ്പേടും മൊബൈലും കൂട്ടാളിയു…

ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..

രചന : സൈരാ ബാനു✍️ ഒരേ ചിന്തകളുടെ സമാന്തരപാളങ്ങളിൽപരസ്പരം..നോക്കിനിൽക്കുന്ന ചിലർഇരുതുരുത്തുകളിലേക്കുമായ്താഴെ ഒരുതോണിനിലാവുകാത്തു കിടപ്പുണ്ട്ആരാദ്യം….എന്ന ചോദ്യത്തിനുമുന്നിൽഉത്തരങ്ങൾ പുറം തിരിഞ്ഞുനിൽക്കുന്നു…ഇരുകരകളിലുമൊരുപാട്മഴപെയ്തുതോർന്നെങ്കിലും വിതുമ്പുന്നകാർമേഘങ്ങളുള്ളിലൊ-തുക്കി പറയാതെ..പറയാതെ പോയവർ..ആരവങ്ങളില്ലാതെ..ഘോഷയാത്രയില്ലാതെമൗനങ്ങളുടെ നീണ്ടപർവ്വതനിരകളിൽ..അപ്രത്യക്ഷരായവർ…ചിന്തകൾ കെട്ടിപുണരുമ്പോഴും പരസ്പരം കെട്ട്പിണയാത്തരണ്ടു നിഴലുകളായ്..ഇരുട്ടിന്റെ വൻകരകളെലക്ഷ്യമാക്കിനടന്നകന്നുപോയവർ..മൂകമായിരുന്നവരുടെഭാഷയിൽ…മനോഹരമായിപ്രണയിച്ചിരുന്നവർ..എന്നിട്ടും…വഞ്ചനയുടെമൂടുപടമണിഞ്ഞൊരാൾ തുറന്നുവെക്കാൻമറന്നുപോയരണ്ടുമനസ്സുകൾ..വീണ്ടുമൊരു ജന്മംതേടിപരാജിതരായ്….ശൂന്യതയിലേക്ക്നോക്കിയിരിക്കുമ്പോഴുംആരാദ്യം…എന്നചോദ്യംമുഖം നോക്കാതെ ബാക്കിനിൽക്കുന്നു..അസ്തമനത്തിന്റെതിരിതാഴ്ത്തി ജീവിതംനിശ്ചലമാകുമ്പോൾവിരിയാതെ…വീണുപോയ മോഹങ്ങൾതാളബോധമില്ലാതെഅവർക്ക് മുന്നിലൂടെകടന്നുപോകുന്നു…നിലാവണഞ്ഞുപോയനേരം…ദൂരമറിയാതെ…ദിശയറിയാതെ…തോണി മെല്ലെ..യാത്രയായ്..…

മെലിഞ്ഞൊരുപുഴ

രചന : വൈഗ ക്രിസ്റ്റി ✍️ മെലിഞ്ഞൊരുപുഴ പോലെയായിരുന്നു നീവെറുതേ …ഒഴുകുന്നില്ലെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് …നിൻ്റെ നെഞ്ചിൽ ,എന്നും ഞാനുണ്ടായിരുന്നുകടൽ കാണാൻ കൊതിച്ച് ,കൊതിച്ച് …ഉഷ്ണപർവങ്ങൾ കൊണ്ടുപോയനിൻ്റെ ,കുതിപ്പുകളിൽ ,അഗ്നി ചുട്ടെടുത്തനിൻ്റെ ആവേഗങ്ങളിൽ ,കടലിനോടുള്ളഎൻ്റെ കൊതി മരിച്ചു കിടന്നുനിനക്കറിയാമോ ?ആത്മാവിൽ ,കടൽ…

“പാട്ടുരായ്‌ക്കൽ “കലാമണ്ഡലം ഹൈദരാലി സ്മരണ.

രചന : സതീഷ്‌ ഗോപി✍ രാമുടിത്തുമ്പിൽ മഞ്ഞിൻപൂവുകൾ, ചേതോഹര–-താരങ്ങളണിയിക്കും മാല്യങ്ങൾ, ധനുക്കുളിർ.നീയുമുണ്ടൊപ്പം, നമ്മൾ തേടിയഗാനാകുലൻ ദൂരയായ്‌ പാടുന്നുണ്ടാം.ഭാരതപ്പുഴച്ചാലിൽ ഖേദത്തിൻ മഹാസൂര്യൻകാരമുൾക്കാട്ടിൽപ്പീലി വിടർത്തും മയിൽക്കൂട്ടം.പാലത്തെക്കുലുക്കുന്നു; തീവണ്ടിപ്പടയോട്ടം.ആലസ്യം തീണ്ടാതുഗ്രം വള്ളത്തോൾ പ്രതിമയും.ഹൈദർമാഷില്ലാ, ഹരിപ്പാടൊരു ക്ഷേത്രത്തിലെകർണജീവിതക്കളിയരങ്ങിൽ പാടുന്നുണ്ടാം.ഏഴിനും മീതെ പൊന്തുമാസക്തമനസ്‌കരായ്‌നമ്മളോ പുറപ്പെട്ടു, കതിവന്നൂരോൻ സാക്ഷി.നാടകസ്‌കൂളിൻ മുറ്റം,…

ചതിയുടെ ഒളിയമ്പുകൾ

രചന : ഉണ്ണി കിടങ്ങൂർ ✍ പ്രണയത്തിൻ ഭ്രാന്തമായ് പൂത്തുനിൽക്കേ,നീയെന്റെ ലോകമായ് ചുരുങ്ങിടവേ-ഒരു ബിന്ദുവിൽ സർവ്വവും അർപ്പിച്ചു ഞാൻ,നിൻ നിഴലിലായി തളച്ചിട്ടു ജീവിതം.പകലിൻ്റെ വെളിച്ചം കവർന്നെടുത്ത്,സന്ധ്യതൻ ചുവപ്പിൽ വിപണനം ചെയ്ത്,ഇരുളിൻ്റെ ചൂടിലെ വെറും ഭോഗമായ്-നീയെന്നെ മാറ്റിയതറിഞ്ഞില്ല ഞാൻ.മടുപ്പിൻ്റെ കൈപ്പേറിയ പാനപാത്രം,ഒടുവിലായ് ചുണ്ടോടടുപ്പിച്ച…