രൂപാന്തരം
രചന : ഷിഹാബ് സെഹ്റാൻ ✍ ഉയരങ്ങളിൽ നിന്നുംതാഴേക്ക് പതിക്കുമ്പൊഴുംചിന്തിച്ചിരുന്നത്വീണ്ടുമെനിക്കെങ്ങനെവിശുദ്ധനാകാം എന്നതായിരുന്നു.എൻ്റെ കളങ്കമില്ലായ്മയുടെതിളങ്ങുന്ന അങ്കികളെല്ലാംനിങ്ങൾ അഗ്നിക്കിരയാക്കിയിരുന്നുവല്ലോ!എൻ്റെ അതീന്ദ്രിയസഞ്ചാരങ്ങളുടെകമനീയ പാദുകങ്ങളെല്ലാംനിങ്ങൾ അൾത്താരയുടെവാതിലുകളാക്കി മാറ്റിയിരുന്നുവല്ലോ!എൻ്റെ വിചിത്രവെളിപാടുകളുടെതൂവലുകളെല്ലാം നിങ്ങൾകത്തിയാൽ കണ്ടിച്ചു കളഞ്ഞിരുന്നുവല്ലോ!ഒരുറക്കത്തിനപ്പുറം കാഫ്കയുടെഗ്രിഗർ സാംസയെപ്പോലെരൂപാന്തരം സംഭവിച്ച്തസ്ക്കരനായ് മാറി ഇരുൾനിറമുള്ളഈ കരിങ്കൽക്കോട്ടയുടെ താഴ്കള്ളത്താക്കോലിട്ട് തുറക്കാൻകിണഞ്ഞ് ശ്രമിക്കുമ്പൊഴുംവീണ്ടുമെങ്ങനെ വിശുദ്ധനാവാമെന്ന്മാത്രം…
