ഗ്രാമത്തിലെ വിഷുക്കാലം
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ പ്രിയതര സ്മരണയായണയുന്ന ഗ്രാമീണചിത്രപദംഗമായ്; നിറവാർന്ന പുലരിയായ്,ചാഞ്ചാടിയാടുന്ന ഗ്രാമീണലത കളായ്,ഭക്ത്യാദരങ്ങളുണർത്തുന്ന പൂക്കളായ്,ചാറ്റൽമഴകൊണ്ടയതിവർണ്ണ പറവയായ്,വറ്റാത്ത സ്നേഹ,സൗഹാർദ്ദ നളിനങ്ങളായ്,നാട്ടിടവഴികളിലുയരുന്നയീണമായ്കമനീയ സ്വപ്നച്ചിറകുകൾക്കുയിരുമായ്വന്നണയുന്ന യെൻ പൊൻവിഷുക്കാലമേ,ഈശ്വരചൈതന്യമറിയുമീ പുലരിയിൽനിറയുന്ന പ്രിയരമ്യ മലരുപോലെൻ മകൾതൊഴുതു വണങ്ങിയനുഗ്രഹംവാങ്ങുമീ,കമനീയരൂപനെൻകരളിലേയ്ക്കേകുന്ന ദിവ്യകാരുണ്യമേ,യെൻ ഗ്രാമ്യകാവ്യമേ,ഉദയത്തിലുയരുന്നു തിരുരവംപോലെയെൻമുത്തശ്ശിയമ്മതൻ പ്രാർത്ഥനാ മന്ത്രണംഓരോ തലമുറകൾക്കു…