പെരുവഴിയിലെ വെളിപാടുകൾ
രചന : മോഹൻദാസ് എവർഷൈൻ ✍ ആരെന്നെയീ തടവറയിൽതിരയുന്നു?നീ താഴിട്ട്പൂട്ടുവാൻഞാനാരുടെയടിമ?വിശക്കുന്നവനന്നംകൊടുക്കാതെയെന്നെഊട്ടുവാനെന്തേമത്സരിച്ചീടുന്നു ചൊല്ലുക?ഈ മണ്ണിൽ ഞാൻവിതയ്ക്കാത്തതെന്ത്?കൊയ്യുവാനറിയാത്തനീ പിന്നെയും, പിന്നെയുമെന്റെവാതിലിൽ മുട്ടുന്നു.ആയിരമായിരംപരിദേവനങ്ങളുമായെന്റെപടിവാതിലിൽ അർത്ഥിച്ചുനില്കുന്നവർ,കർമ്മങ്ങൾ മറന്നിങ്ങർത്ഥംതിരയുന്നവർ.ദൈവത്തിൻ സ്വന്തംനാടെന്ന് ചൊല്ലിയെന്നെതെരുവിലൂടെ വലിച്ചിഴയ്ക്കുന്നവർ.അന്യന്റെ മിഴിനീർ തുടയ്ക്കുവാനറിയാത്തവർ,നിങ്ങളെ എനിക്കിന്ന് വെറുപ്പാണ്!.ദൈവമേ നീയീവിധംചിന്തിക്കുകിലെൻകൗതുകത്താലൊരുചോദ്യമുയരുന്നു.തനുവാകെ നിണമിറ്റ്പിടയുന്നന്നേരം,ഉയിർ വിട്ട് പോകുന്നതിൻമുൻപുള്ളുരുകിവിലപിച്ചനേരം ദൈവമേ നീ എവിടെയായിരുന്നു?നിനക്കായ്…
