💐 വീണാ പാണീ നമ:സ്തുതേ🦋
രചന : കൃഷ്ണമോഹൻ കെ പി ✍️ വെള്ളപ്പാൽക്കടൽ നടുവിൽ വിലസുംവെള്ളത്താമര തന്നിൽ മരുവുംവെള്ളപ്പൂവുടയാടയണിഞ്ഞിരിക്കുംവീണാവാദ്യ വിനോദിനീ കുമ്പിടുന്നേൻ താമരോത്ഭവ പാണിതൻ തഴുകലിൽതാനേയുണർന്നു ചിരിച്ചു നിൽക്കുംതാരാനയന വിമോഹിനീ സരസ്വതീതാരാംഗനാപൂജിതേനമ:സ്തുതേ പീയൂഷാഞ്ചിത വാണി ചൊരിഞ്ഞു നൽകിപാൽവർണ്ണപ്പൂപ്പുഞ്ചിരി തൂകി നിൽക്കുംപാരിന്നുണ്മയെ കാട്ടിയൊരുക്കിടുന്നപാരിന്നറിവിനുറവേ പ്രണമിച്ചിടാം കാലാകാലമറിവു മറച്ചിടുന്നകാകോളത്തെയൊതുക്കി…
