“ജസ്ന”യോട്.**
രചന : മംഗളാനന്ദൻ✍ സോദരീ,യകലത്തി-ലിരിക്കുമ്പോഴും, നിന്റെവേദനകളെ തിരി-ച്ചറിഞ്ഞ ഭ്രാതാവീ, ഞാൻ.അനുജത്തിയായ് നിന്നെ-ക്കണ്ടു ഞാൻ, കൂട്ടായ്മയിൽവിനയത്തോടെ നിന്നു“ജസ്ന” നീ, ദയാനിധി!‘സ്നേഹമാലിക’യായസാഹിതീസഖ്യത്തിന്റെമോഹന വാഗ്ദാനമായ്നീ മരുവിയ കാലം,ഇന്നുമുണ്ടെന്നോർമ്മയിൽനമ്മുടെ കൂട്ടായ്മയിൽനിന്നു സൗഹൃദത്തിൻ്റെസൗരഭ്യം പരന്നതും,ഒരിക്കൽ പോലും നേരിൽകാണാത്തയസ്മാദൃശർ,ശരിക്കും സാഹോദര്യ-ത്തിൻ കുളിർ നുകർന്നതും!മിത്രമേ, നീയെൻ കുറും-കവിതാശകലങ്ങൾ-ക്കെത്ര ചാരുതയോടെ“പോസ്റ്ററിൽ”ജീവൻ നൽകി!നിഖിലം നിരാമയ-ഭാവമായിരുന്നു…
