ഗാന്ധിജയന്തി
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ബന്ധുര ചിന്തോദയങ്ങളാൽ ഭാരതംസ്വന്തമെന്നുള്ളിലുറപ്പിച്ച മഹാനിധേ,സാന്ത്വനമായ് നിറയുന്നോരുദയമേ,ഗാന്ധിജിയെന്ന യാ മാതൃകാ ഹൃദയമേ,ഹൃത്തിൽ തളിർക്കുന്നാദർശമനുദിനംഎത്ര വേഗത്തിൽപ്പരന്നുദയ ദർശനംനിത്യ പ്രദീപമായ് നിൽക്കുന്നാ, സ്നേഹകംകർത്തവ്യബോധം പകർന്നതാം ചിന്തകംകർമ്മജ്ഞനായതാം സ്തുത്യർഹ വൈഭവംവ്യതിരിക്തമായിത്തിളങ്ങുന്ന ഹൃത്തടംമർത്യരായുള്ളവർക്കുദയാർദ്ര പുസ്തകം;ലോകമേ,യോർത്തു നമിക്കുകാ, മസ്തകം.സ്വാതന്ത്ര്യ പുലരിത്തെളിച്ചം നുകർന്നു നാംസന്മാർഗ്ഗ…
