ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: വൈറൽ

തർപ്പണം

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…

വിപ്ലവസൂര്യൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിപ്ലവസൂര്യനണഞ്ഞൂ,കേരള-മപ്പാടേ,കണ്ണീരണിഞ്ഞു!ഏതൊരു കാലത്തുണ്ടാകും,മറ്റൊരുനേതാവിതുപോലെ മണ്ണിൽ!പട്ടിണിപ്പാവങ്ങൾക്കായി ജീവിതംതിട്ടൂരമാക്കിയധീരൻഅച്യുതാനന്ദൻ സഖാവേ,യേകുന്നേ-നശ്രുപുഷ്പങ്ങളമ്മുന്നിൽപച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-ലൊച്ചവച്ചങ്ങവിരാമം!നന്മയല്ലാതെയൊന്നൊന്നു,മാമനോ-ധർമ്മത്തിലില്ലായിരുന്നു!എങ്ങൊരനീതിയുണ്ടാമോ;ഓടിയ-ങ്ങെത്തിടുമാ,ക്കർമ്മയോഗി!ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-കീഴടങ്ങീടാത്തയോഗി!സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-യച്യുതാനന്ദൻ സഖാവ്!ഒപ്പത്തിനൊപ്പം നടക്കാ,നായപോ-ലിപ്പോഴൊരാളുമില്ലെങ്ങും!എന്നുമുദിച്ചിടാറുള്ള സുര്യനു-മിന്നയ്യോകണ്ണീർ പൊഴിപ്പൂ!ലാൽസലാംധീരസഖാവേ,ലാൽസലാംലാൽസലാംധീര സഖാവേ.

നാടൻപാട്ട് – പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2) തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2) തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ…

കൈവര!

രചന : അഷ്‌റഫ് കാളത്തോട് ✍ ആൽച്ചുവട്ടിൽ വീണ നിലാവിന്റെ നെറ്റിയിൽകരിങ്കൽവിളക്കിൻ പ്രഭമിന്നുന്നു..ഓലക്കുടയുടെ നിഴലിൽ മറഞ്ഞു നിൽക്കുന്നനെടുവീർപ്പിൻ വിഷാദം…കാറ്റിൻ കൈവിരലാൽ തൊട്ടുനോക്കുമ്പോൾകാളിമ പരന്ന പഴമയുടെമുഖം!വിറങ്ങലിച്ച പൗർണ്ണമിയുടെതളിർക്കാൻ കൊതിക്കുന്ന മനസ്സ്!നിശാകറുപ്പിൽ കുളിച്ചു നിൽക്കുന്നകരിങ്കൽവിളക്കിൽ ഓലക്കുടയുടെ ചിരി..പുഴയുടെ പ്രളയമാകുന്ന കുഞ്ഞാടിന്റെ കണ്ണുനീർകരിങ്കൽ പൊള്ളയിൽ പഴയ…

കടലാസ് തോണി

രചന : ജെസിത ജെസി ✍ ചിലപ്പോൾ അക്ഷരങ്ങൾഒരു പൂക്കാലമായി എന്നിൽനിറയാറുണ്ട്…മറ്റു ചിലപ്പോൾ മറവിയുടെകുത്തൊഴുക്കിൽ.അങ്ങ് അകലേക്ക് ഒഴുകി –പരക്കാറുമുണ്ട്.ഇനിയൊരു മഴക്കാല രാവിൽഒരിക്കലും എഴുതി തീരാത്ത,ആത്മ നൊമ്പരങ്ങളെ..എരിഞ്ഞുനീറും ഓർമ്മകളെഒരു വെളുത്ത കടലാസിൽകോറിയിടണം..പിന്നെയത് പല ആവർത്തി വായിച്ചു.പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞുംആത്മ നിർവൃതി പൂകണം.അതൊരു കടലാസു –തോണിയാക്കി…

ആറടി മണ്ണ്

രചന : ജി.വിജയൻ തോന്നയ്ക്കൽ ✍️ ദൈവങ്ങൾ കുടികൊള്ളും …മണ്ണിന്റെ മാറിലായി….ഞാൻ ആറടി മണ്ണിന്റെ ജന്മിയല്ലോ…നോക്കെത്താ ദൂരം പരന്നുകിടക്കുന്ന…സാമ്രാജ്യമാംലോകം എന്റെ സ്വന്തം ….വാനോളം മുട്ടെ ഉയർന്നുനിൽക്കുന്ന …..ഹിമ ഹിരി ശൃംഗവും എന്റെ സ്വന്തം …ആഹ്ലാദ നക്ഷത്രം ഹൃദയത്തിൽ നിന്നും ഞാൻ…ദൈവത്തിനു നന്ദി…

കരിസ്മാറ്റിക് കരിഷ്മ -ഫിക്ഷൻ –

രചന : ജോര്‍ജ് കക്കാട്ട്✍️ -1- അദ്ദേഹം വെടിക്കെട്ട് പോലുള്ള ആകർഷണീയത പ്രകടിപ്പിക്കുന്നു,അദ്ദേഹത്തിന്റെ ശബ്ദം മധുരമുള്ള ക്രീം പോലെ മൃദുവായി തോന്നുന്നുഅദ്ദേഹത്തിന്റെ കണ്ണുകളിലെ പുഞ്ചിരി വാഗ്ദാനം ചെയ്യുന്നത്ഉള്ളി പാത്രത്തേക്കാൾ ചിലന്തി. -2- അദ്ദേഹം സംസാരിക്കുമ്പോൾ,അദ്ദേഹത്തിന്റെ പ്രോത്സാഹനം തേടുന്നഎല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷയുടെകിരണങ്ങൾ പോലെ…

കൊട്ടകൊട്ടിക്കുന്നിന്റെ ചരിത്രം.

രചന : മേരിക്കുഞ്ഞ് ✍️. പുലർ നിലാവസ്തമിക്കുംമുമ്പുതന്നെ ഭൂതത്താൻമാർനരസിംഹമൂർത്തിയുടെഅമ്പലത്തിൻ പണി തീർത്ത്കൊട്ട കൊട്ടി കൂക്കിയാർത്ത്മറഞ്ഞതിൽ പിന്നെയാണ്വെളുപ്പിന് കൊട്ടകൊട്ടി കുന്നുയർന്ന്പൊങ്ങീതെന്ന്കീർത്തി കേട്ട പുരാവൃത്തം.കന്നുകൾക്കു മേയുവാനായ്ഒരു കടി പുല്ലു പോലുംമുള പൊട്ടാപ്പൊട്ടക്കുന്ന് .സപ്ലി കിട്ടിപ്പാളീസായമൊയ്തൂട്ടി തെരുവോരത്ത്നാരിയേൽകാ മീഠാ പാനിവിറ്റു വിറ്റു പണം കൊയ്ത്നാട്ടിലെത്തി കൊട്ട…

ആടുകളെന്ന് തെറ്റിദ്ധരിക്കപ്പെട്ടചെന്നായ്ക്കൾ…

രചന : ഽ സെഹ്റാൻ✍️. ആടുകളെന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.പക്ഷേ ചെന്നായ്ക്കളായിരിക്കും!കണ്ഠഞെരമ്പുകൾ കടിച്ചുപൊട്ടിച്ച്ചോരവലിച്ചീമ്പി നിങ്ങളെ നോക്കിഅവ പല്ലിളിക്കുമ്പൊഴായിരിക്കുംഅതറിയുക.ചെമ്പൻരോമങ്ങളും, കറുത്തുകൂർത്തനഖങ്ങളും, വളഞ്ഞുകുത്തിയ വാലുംനിങ്ങൾക്കത് വെളിവാക്കും.മരണത്തിനും, ജീവിതത്തിനുമിടയിലുള്ളവിഭ്രാന്തിയിൽ നിങ്ങളൊരുസ്വപ്നദർശനത്തിലേക്ക് വഴുതാനുമിടയുണ്ട്.സ്വപ്നത്തിൽ, തിളങ്ങുന്ന കണ്ണുകളുള്ളഒരുവൾ നിങ്ങളെ നയിക്കും.നിശബ്ദം നിങ്ങളവളെ പിൻതുടരും.ഇരുണ്ട ഉദ്യാനവും, അതിലെ ഒരേയൊരുവിടർന്ന പൂവുമവൾ കാണിക്കും.നാസാദ്വാരങ്ങളാലീ…

ആതുരാലയങ്ങൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️. ജീവനൂതിസൃഷ്ടിച്ചൊരുശക്തിയുണ്ടീയുലകിൽവർണ്ണപ്രപഞ്ചത്തിന്നാധാരമൂർത്തീഅണുവായ് പിറവികൊണ്ടമ്മതന്നുദരത്തിൽപിന്നെപിറന്നുവീഴുന്നു നഗ്നനായ് മണ്ണിൽ. കാലംകടന്നുകടന്നങ്ങു പോകവേഋതുക്കളും മാറിമറിയുന്നൊട്ടുമേജീവജാലങ്ങൾക്കു ജീർണ്ണതയേറുന്നുജീവൻ തുലാസിലാടിദുഃഖമേറുന്നു. പാച്ചിലിൻ പരാക്രമം പിന്നെതുടരുംഅറ്റുപോകുമാജീവനെ എത്തിപ്പിടിച്ചിടാൻആതുരാലയത്തിന്നകത്തളംതേടുംജീവനേകുംപ്രത്യക്ഷശക്തിയാം ഭിഷഗ്വരനുമുമ്പിൽ. ജീവന്നുവിലയിന്നെണ്ണിപ്പറയുന്നുഉള്ളവനെണ്ണിക്കൊടുക്കുന്നുകെട്ടുകൾപ്രത്യക്ഷദൈവവും പ്രഹസനമായിമാറുംആതുരസേവനമിന്നുവെറും വ്യാപാരമായ് മാറി! മരണപ്പെട്ടുപോകുമോരോജീവനുംമർത്ത്യനെന്ന വിലനൽകുവതുണ്ടോപിഴവുകൾ ചോദ്യം ചെയ്തീടുകിൽപിന്നെഇരുമ്പഴിക്കുള്ളിലഴിയെണ്ണിനിന്നിടും! കാത്തിടേണ്ടവർ തകർക്കുന്നുസിസ്റ്റംനാഥനില്ലാകളരിപോലെയല്ലോയെങ്ങുംനാടുമുടിയുന്നുമുടിക്കുന്നു മത്സരിച്ചെന്നപോൽനന്മയെപ്പൂട്ടിതിന്മയെവളർത്തിവലുതാക്കിടുന്നു! ആരെവിശ്വസിച്ചീടണമെന്നതറിയില്ലവാക്കുകൾ…