അടുക്കളേൽ വിരിച്ച കീറത്തുണി
രചന : സബ്ന നിച്ചു ✍️ അടുക്കളേൽ വിരിച്ച കീറത്തുണികൂട്ടിപ്പിടിച്ച് അമ്മ ചക്കിയെ തട്ടിവിളിക്കും..ഓട്ടപുതപ്പ് ചുറ്റി ഓൾ തവളൻ്റെ കൂട്ട്മുട്ടുമ്മൽ കിടക്കും..ചക്ക്യേ.. ണീക്കുന്നുണ്ടോന്ന് ചോദിച്ച്അമ്മ തട്ടിൻ്റെ ഊക്കു കൂട്ടും..അടുപ്പിലെ പുക മൂക്കിൽകേറിചുമക്കുമ്പോൾസുഖിച്ചുറങ്ങാൻ പറ്റാത്തനരകമാണിതെന്നും പിറുപിറുത്ത്ഓൾ കണ്ണുതിരുമ്മും..മണ്ണുതേച്ച വലത്തെയടുപ്പിൽതേയിലവെള്ളവുംഇടത്തേയടുപ്പിൽഒരിക്കലും മാറാത്ത നുറുക്കുഗോതമ്പുംതിളച്ചുമറിയും..പല്ലിൽ ഉമിക്കരിയിടുമ്പോൾകണ്ണിൽ…