തർപ്പണം
രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…
