Category: വൈറൽ

പണമാണ് മുഖ്യം ബിഗിലെ

രചന : രാജു വിജയൻ ✍️ പണമാണ് മുഖ്യo ബിഗിലേമറക്കായ്ക…പണമില്ലെന്നാകിൽ നീയെന്നുംപിഴച്ചവൻ….പണമൊന്നതു മാത്രമെന്നുമീമണ്ണിലെ,ഒരുനാളുമണയാത്ത ചെഞ്ചോരസൂരിയൻ….പണമെന്നുരക്കുവാൻ പോലുംപണം വേണം,പിണത്തിനെ പോലും പരിചരി-പ്പോനിവൻ….പല, പല ദേശങ്ങൾ താണ്ടിചരിക്കുകിൽപണമെന്ന ദിവ്യ പ്രഭാവത്തിൻപൊരുൾ കാണാം…പണമെന്ന മൂല്യമില്ലാത്തവൻബന്ധിതൻ..ആരാലുമറിയാത്ത പാവമാoനിന്ദിതൻ….പ്രണയപ്പരീക്ഷക്കു പോലുംവരുന്നവൻ,പ്രണയത്തെയപ്പാടെ സ്വന്തമായ്മാറ്റുവോൻ….പിറന്ന വീട്ടിൽ പോലുംപണമില്ലെന്നാവുകിൽ, ആപടി താണ്ടുവാൻ പോലുംയോഗ്യതയറ്റവൻ….പണമുണ്ടെന്നാകിലോഏവരും…

ഋതുക്കൾ.

രചന : ശിവദാസൻ മുക്കം✍ മോണ കാണിച്ചു ചിരിച്ചു മയക്കിഅമ്മ തൻ മാറുച്ചുരത്തിമുടി കൊട്ടു പിന്നി പിടിച്ചുഅമ്മ ചന്തിയിൽ കൊട്ടികള്ളനെന്നു വിളിച്ചു കൊച്ചുകള്ളനെന്നു വിളിച്ചു.നെല്ലുകുത്തുപുരയിൽ കിടന്നു കരഞ്ഞുതവിടപ്പം ചുട്ടു തന്നമ്മചുവരിൽ പിടിച്ചു നടന്നുഞാൻഅമ്മതൻ വിരലുപിടിച്ചു നടന്നു..കൈതണ്ടയിൽ കിടന്നു പിന്നെതൊട്ടിലിൽ ആടിയുറങ്ങി.അമ്മ താരാട്ടുപാട്ടുകാരിയായിതാളം…

ജീവധാരകളെയറിയുക

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ പേരാറും പെരിയാറും പമ്പയാറും ചാലിയാറും തേജസ്വിനിയുംകല്ലടയാറും അങ്ങനെയങ്ങനെ നീളുന്നു കേരള കോയ്മയിൽഅമൃതം പാറ്റും പുണ്യപയസ്വിനികൾനമ്മുടെ നാടിൻ രക്തഞരമ്പുകൾ പുണ്യവതികൾഅവർ പുണ്യവതികൾമലനാടാകിലതെന്ത്ഇടനാടാകിലതെന്ത്തീരഭൂമിയതാകിലെന്ത് കുളിരായൊഴുകാൻപുളകം ചൊരിയാൻഇവരുടെ കനിവുകൾ വേണം ഇവരെ നന്നായ്പോറ്റുക നമ്മൾമാമാങ്കംകോയ്മകളും ശിവരാത്രി പെരുമകളുംപുണ്യസ്വരൂപൻ മുത്തപ്പൻവാഴുംശ്രീയെഴും പറശ്ശിനികടവും…

കിളി വന്നു പറഞ്ഞത്

രചന : ഡോ:സാജുതുരുത്തിൽ✍️.. ഒരു കിളി വന്നുജനാലയുടെ ചില്ലിൽഅതിന്റെകൊക്കുകൊണ്ടു എന്തോകോറി വരഞ്ഞിട്ടുപോയിജനാലയുടെ തുറന്നിട്ടമറുപാതിയിൽഞാൻ പുറത്തേക്കു നോക്കിചാരി നിൽപ്പുണ്ടായിരുന്നുപുറത്തു മുറ്റത്തെമൊസാണ്ടച്ചെടിയിലെപൂവുകൾ കടലാസ്സുപോലെവിളർത്തു പോയത്ഹൃദയ സ്പന്ദനങ്ങളുടെനിലതെറ്റിച്ചുംകനം വെപ്പിച്ചുംകൊണ്ടായിരുന്നുപുറത്തു ഉണക്കാനിട്ടിരിക്കുന്നമാങ്ങാ തെരകളുടെഇടയിൽ കറുകറുത്തകട്ടുറുമ്പുകൾനിരവെച്ച് കല്യാണ യാത്രപോകുന്നുഅതിൽ ഒരു സുന്ദരി ഉറുമ്പുജനാല പടിയിൽ നിന്നിരുന്നഎനിക്കൊരു മുത്തംഎറിഞ്ഞു തന്നുകാറ്റിലാടി…

തിരികെ കറങ്ങുന്ന ചക്രം

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️. തെരുവിന്റെ ഓരത്ത്, കാലത്തിന്റെ അഴുക്കുപുരണ്ട ഭിത്തിയിൽ ചാരിയിരുന്ന് അയാൾ ചിരിച്ചു. ആ ചിരിയിൽ ഭ്രാന്തിന്റെ നേർത്തൊരു മുഴക്കമുണ്ടായിരുന്നു. അല്ലെങ്കിൽ, ലോകത്തിന്റെ മുഴുവൻ വിവേകവും ആ ഭ്രാന്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. അയാളുടെ കണ്ണുകൾക്ക് മുന്നിലൂടെ മനുഷ്യർ…

ചോണനുറുമ്പുകൾ

രചന : യൂസഫ് ഇരിങ്ങൽ ✍ മേക്കന്നോളി അമ്പലത്തിലെതിറ തുടങ്ങുന്നതിന്തലേന്നാണ് കള്ള് കുടി നിർത്താനയാൾതീരുമാനിച്ചത്.ഇടക്കിടെ അങ്ങനൊരുതോന്നലും തീരുമാനവുംപതിവാണ്.വേച്ചു വേച്ചു കുഴഞ്ഞുപോവാത്ത കാലടികളാൽഇടുങ്ങിയ ഇടവഴിയിൽകടക്കുന്നതിന് മുമ്പ്കീശയിൽ ബാക്കിയായിപ്പോയഅഞ്ചു രൂപ നാണയം കൊണ്ട് മക്കൾക്ക്പോപ്പിൻസ് മിഠായിവാങ്ങി കയ്യിൽ വെച്ചുകോലായിൽ തൂണ് ചാരികഥ പറഞ്ഞിരിക്കുന്നകുരുന്നുകളുടെ കയ്യിലയാൾമിഠായിയുടെ…

ഓർമ്മിക്കുമെങ്കിൽ..

രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…

തർപ്പണം

രചന : കെ.ആർ.സുരേന്ദ്രൻ✍ അമ്മ പോയതോടെഞങ്ങളറിയാതെഞങ്ങളെ തൊട്ടുരുമ്മികടന്നുപോയ പിറന്നാളുകൾ.അമ്മ പോയതോടെഅമ്പലത്തിൽ പൂർണ്ണവിരാമമിട്ടഅമ്മയുടെ പ്രാർത്ഥനകൾ.മക്കൾക്കായി നിലച്ച് പോയപുഷ്പാഞ്ജലികൾ.പടിയിറങ്ങിപ്പോയ കറുകഹോമങ്ങൾ.മാഞ്ഞ് മാഞ്ഞ് പോയഅമ്മയുടെ പ്രദക്ഷിണവഴികൾ.ഞങ്ങളൾക്ക് കൈമോശം വന്നഅമ്മയുടെ വാത്സല്യത്തലോടലുകൾ.അമ്മ ഞങ്ങളിൽ നിന്ന്പിടിച്ചുവാങ്ങി ആഭരണമായിട്ടഞങ്ങളുടെ സങ്കടങ്ങൾ.അച്ഛൻ്റെ ആണ്ട് ബലികളുടെനിലച്ചുപോയഓർമ്മപ്പെടുത്തലുകൾ.അമ്മസ്വയം വരിച്ചഞങ്ങളുടെ രോഗങ്ങൾ.നട്ടുച്ചകളിൽ മരുഭൂമിയിൽസ്വയം നഷ്ടപ്പെട്ടഞങ്ങളുടെ അലച്ചിലുകൾ.തേടിത്തളർന്ന…

വിപ്ലവസൂര്യൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിപ്ലവസൂര്യനണഞ്ഞൂ,കേരള-മപ്പാടേ,കണ്ണീരണിഞ്ഞു!ഏതൊരു കാലത്തുണ്ടാകും,മറ്റൊരുനേതാവിതുപോലെ മണ്ണിൽ!പട്ടിണിപ്പാവങ്ങൾക്കായി ജീവിതംതിട്ടൂരമാക്കിയധീരൻഅച്യുതാനന്ദൻ സഖാവേ,യേകുന്നേ-നശ്രുപുഷ്പങ്ങളമ്മുന്നിൽപച്ചമനുഷ്യർക്കുവേണ്ടി,രാപ്പക-ലൊച്ചവച്ചങ്ങവിരാമം!നന്മയല്ലാതെയൊന്നൊന്നു,മാമനോ-ധർമ്മത്തിലില്ലായിരുന്നു!എങ്ങൊരനീതിയുണ്ടാമോ;ഓടിയ-ങ്ങെത്തിടുമാ,ക്കർമ്മയോഗി!ജാതിമതക്കോമരങ്ങൾ,ക്കൊന്നുമേ-കീഴടങ്ങീടാത്തയോഗി!സ്വേച്ഛാധികാരികൾക്കെല്ലാം,ഭീഷണി-യച്യുതാനന്ദൻ സഖാവ്!ഒപ്പത്തിനൊപ്പം നടക്കാ,നായപോ-ലിപ്പോഴൊരാളുമില്ലെങ്ങും!എന്നുമുദിച്ചിടാറുള്ള സുര്യനു-മിന്നയ്യോകണ്ണീർ പൊഴിപ്പൂ!ലാൽസലാംധീരസഖാവേ,ലാൽസലാംലാൽസലാംധീര സഖാവേ.

നാടൻപാട്ട് – പാഞ്ചാലി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മിണ്ടാതിരിക്കെടി പാഞ്ചാലിഒന്നു മിണ്ടാതിരിക്കെടി പാഞ്ചാലിതഞ്ചവും താളവും നോക്കാതെഒന്നു തുള്ളാതിരിക്കെടി പാഞ്ചാലി…(2) തങ്കത്തിൻ നിറമുള്ള പാഞ്ചാലിനീ തള്ളാതിരിക്കെടി പാഞ്ചാലിതഞ്ചത്തിൽ പാടുന്ന പാഞ്ചാലിനീ തൊണ്ട തുറക്കല്ലേ പാഞ്ചാലി…(2) തത്തമ്മച്ചുണ്ടുള്ള പാഞ്ചാലിനീ തത്തിക്കളിക്കല്ലേ പാഞ്ചാലിഅമ്പിളി മുഖമുള്ള പാഞ്ചാലിനീ അമ്പുകളെറിയല്ലേ…