Category: സിനിമ

ലൈലാ മജ്നു

രചന : റുക്‌സാന ഷമീർ ✍️. മജ്നൂ……💜നിൻ്റെ ഭ്രാന്തമായ പ്രണയംഞാനറിയുന്നില്ലെന്ന്നീ കരുതരുത്….!!💜എനിക്കു ചുറ്റുംനിന്നിലേക്കെത്തിച്ചേരാൻകഴിയാത്തവിധംമതിൽക്കോട്ടകൾനീ കാണുന്നില്ലേ….?💜ഖൽബിൽ നീ നിറഞ്ഞുനിൽക്കുമ്പോൾ …..പകൽക്കാലങ്ങൾക്ക്മാറ്റുകൂടുന്നതായും….,💜മഴ പ്രണയാർദ്രമായിമണ്ണിനെചുംബിക്കുന്നതായും,…💜നിലാവിൻ്റെ ഇശൽക്കാറ്റിൽഹൃദയം മുറിഞ്ഞൊഴുകുന്ന ……..നിൻ്റെവിരഹഗാനംഅലയടിക്കുന്നതായും…💜ഞാനറിയുന്നു …..!!തൂണിലും തുരുമ്പിലുംദുനിയാവിലാകമാനംനീ നിറഞ്ഞുനിൽക്കുന്നത്ഞാൻ കാണുന്നു….!!💜നിന്നിൽ നിന്നുംപ്രണയ ദൂതുമായെത്തുന്നശലഭങ്ങളെൻ്റെപൂന്തോട്ടമാകെനിറയുന്നു….!!💜കാത്തിരിപ്പിൻ്റെ ഒരു കടലാഴംനീന്തി ഞാൻ തളരുമ്പോഴും….ഈ കാത്തിരിപ്പിന്നിന്നോളം മധുരമുണ്ട്മജ്നൂ….💜ജീവൻ…

സൃഷ്ടിക്കുപിന്നിൽ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️. ആരുസൃഷ്ടിച്ചാരു സൃഷ്ടിച്ചീയുലകത്തെ!നേരിലായതാരറിയുന്നൊന്നുചിന്തിച്ചാൽആരു സൃഷ്ടിച്ചാലുമിന്നിക്കാൺമതൊക്കെയുംചാരുമന്ദസ്മിതം തൂകിയെത്രനാൾ നിൽപ്പൂ!ആദിയുഗംതൊട്ടുനമ്മൾ വന്നുപോകുന്നു,ആദിമധ്യാന്തങ്ങളേതുമേതുമില്ലാതെ!ആർക്കറിയാ,മാർക്കറിയാമൊന്നതിൻ സാരംഓർക്കുകിലെന്തത്ഭുത,മത്ഭുതമീലോകം!കവിതകൾ പൂത്തുനിൽക്കാൻ മാമകഹൃത്തിൽ,കവിമാതേ,നിൻ്റെനൃത്തം തുടരൂനിത്യംഅഹംബോധമെന്നതില്ലേൽ സർവവുംശൂന്യംഅഹങ്കാരമല്ലി,നമുക്കുള്ളിലെന്നാളും!കണ്ണുമെല്ലെത്തുറന്നങ്ങുമേലെ നോക്കീടിൽവിണ്ണുകാണാം വിണ്ണിലൊരു സൂര്യനെക്കാണാംമണ്ണിൽനിന്നൊട്ടാമഹത്വം കണ്ടറിഞ്ഞീടാൻ,കണ്ണുകളില്ലാത്തതല്ലോ നമ്മുടെദോഷം!എത്രയെത്രയുന്നതനായീടിലും മന്നിൽഎത്രകാലമുണ്ടുവാഴ്‌വിൻ വ്യാപ്തിയൊന്നോർത്താൽ!വിത്തിനകത്തൊളിച്ചങ്ങിരിക്കവേതന്നെ;മൃത്യുവുണ്ടാ ജീവനൊപ്പ,മാർക്കറിയാത്തൂഏതൊരാൾക്കേ,യായിടുന്നിന്നതിനെവെല്ലാൻഏതൊരാൾക്കുമാവുകില്ലെന്നതത്രേ സത്യം!ആയതിനെയോർത്തുകണ്ണീർ പൊഴിച്ചാലൊന്നുംആയുസ്സൊട്ടും നീളുകില്ലെന്നറിവൂനമ്മൾഎന്നിരുന്നാലുമീലോക,മെത്രസുന്ദരം!തന്നെ,താനൊന്നോർത്തുനോക്കിലെത്രവിസ്മയം!ഇത്തിരിക്കാലമേ നമുക്കുള്ളുവെന്നാലും,ഒത്തിരി ജീവിച്ചുതീർക്കാൻ നമുക്കാകേണംഅന്യദുഃഖ,മറിയേണമപ്പൊഴുംനമ്മൾവന്യചിന്ത വെടിയേണമപ്പൊഴുംനമ്മൾഈ…

പറയാതെ പോയ പ്രണയം

രചന : ദിവാകരൻ പികെ.✍️ ഇഷ്ടമായിരുന്നേറെ എനിക്കുനിന്നെ,ഇഷ്ടം പറയാതെ പോയതെന്തെന്നറിയില്ല,പ്രാണനായിന്നും പ്രണയിച്ചിടുന്നുഞാൻ,സിരകളിൽ ലഹരിയായുണ്ടിപ്പോഴും.നിൻ മിഴികോണിലൊളിപ്പിച്ച പ്രണയം,എരിയുകയാണിന്നെൻ നെഞ്ചിൽ,കാണാതൊളിപ്പിച്ചനിൻപ്രണയമറിയാതെ,പോയതൊരുവേള എന്നിലെ ഭീരുത്വ മാവാം.വാതോരാതെമൊഴിഞ്ഞമൊഴികളിൽ,കൊതിച്ച വാക്കുമാത്രംകേട്ടില്ലൊരിക്കലും.മുമ്പിലെത്തുന്ന വേളയിലിഷ്ടമാണെന്ന,വാക്ക് ചങ്കിൽ കുരുങ്ങിപ്പിടഞ്ഞെത്ര നാൾ.സുമംഗലിയായനീ എൻ നേർക്ക് നീട്ടും നിറ,മിഴിയിൽ എൻ ശ്വാസം നിലക്കും നെടുവീർപ്പ്,അറിയാതിരിക്കാൻ ചുണ്ടിൽ…

മണിമേഖല

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍️ ദേവദാസീ…….. സഖീകാവേരീ പൂം പട്ടണമഴകിനാൽ കടഞ്ഞെടുത്ത്അരുമയായ് പോറ്റുന്ന പെൺചന്തമേപട്ടുവില്ലീസുഞൊറിഞ്ഞടുത്തുംകനക കാഞ്ചിയഞ്ചുംമുത്തണിവടിവങ്ങൾ തെല്ലു കാട്ടിയുംവെണ്ണക്കല്ലൊത്ത മെയ്യഴകേനിൻ കൊല്ലുന്ന പുഞ്ചിരി തൊടുത്തുവിടുവതിതാർക്കു നേരെഝണഝണ ശിഞ്ചിതം പൊഴിച്ചുന്മാദ മൂർച്ചയിലാഴ്ന്നുകലമ്പിചിലമ്പിയ നൂപുരങ്ങൾനാണത്തിൽ പതിഞ്ഞ ലാസ്യതയാർന്നതിൻ ഹേതുവെന്ത്ചോളകുലപ്പെരുമ പോരിമ യേറ്റിയനൃപതനവനെ കണ്ടുവോ സഖീ…നീനിന്നിലനുരക്തനല്ലോ…

രതിയകലങ്ങൾ

രചന : അഷ്‌റഫ് കാളത്തോട്✍ സ്നേഹത്തിന്റെ വേരുകൾ അടർന്ന്നമ്മൾ ഇല്ലാതാകുന്നു..ഇനിയൊരിക്കലും പൊടിക്കരുതെന്ന്കരുതിത്തന്നെ അതിന്റെ മണ്ണ്ഒലിച്ചിറങ്ങിയത്..പഴയ മുറിവുകളെ മുലയൂട്ടിമക്കളെപ്പോലെ വലുതാക്കുന്ന മനസ്സ്!ചീഞ്ഞളിഞ്ഞ സ്നേഹത്തിന്റെരൂക്ഷഗന്ധത്തിൽ ഉറങ്ങുവാൻആർക്ക് കഴിയും?കൊട്ടിയടച്ച ഞാൻ പോയ വഴിയിലേക്ക്തുറിച്ചു പോയ നിന്റെ കണ്ണുകൾ..നമുക്ക് പരസ്പരം മറക്കാം എന്ന ഒടുവിലെ ഒരു വരി!അത്…

വരം

രചന : പട്ടം ശ്രീദേവിനായർ✍️ നിഴലിനെ സ്നേഹിച്ചപെൺകൊടി ഒരുനാൾസൂര്യനെ നോക്കി തപസ്സിരുന്നു….തീക്കനൽ പായിച്ചസൂര്യന്റെ മാറിലെതേങ്കനി കൊണ്ടവൾ കൺ തുടച്ചു.കണ്ണുകൾ പിന്നെആർദ്രമായതിനുള്ളിൽആവാഹനങ്ങൾ തൻഅനുഗ്രഹമായ്..അന്നുതൊട്ടിന്നവൾ നോക്കുംകിനാക്കൾ എല്ലാം കണ്മുന്നിൽ പുഞ്ചിരിച്ചു … !ഒരുനോക്കു കാണുമ്പോൾകാണുന്നകൺകളിൽസ്നേഹക്കടൽ ജ്വാലകൂട്ടിരിപ്പായ്വീണ്ടും ചിരിച്ചവൾ നിഴലിനെനോക്കി സ്നേഹക്കടലിൽഅവൻ പ്രകാശമായി……ഒരുനോക്കു കണ്ടവൻപിന്നെ കണ്ടില്ല…..പിന്നെങ്ങോ…

⚡യാ മൗലാ …

രചന : സജ്‌ന മുസ്തഫാ ✍️ യാ മൗലാ …നിന്നോടുള്ള പ്രണയംഎന്റെ ആത്മാവിന്റെദർപ്പണത്തിൽ പ്രതിഫലിപ്പിക്കുന്നു ..ആ പ്രഭയിൽഞാനെന്റെ ഹൃദയത്തെകഴുകിയെടുക്കുന്നു ..എന്റെ മൗനങ്ങളിൽനീ സംഗീതമാകുന്നു ..എന്റെ ഹൃദയത്തുടിപ്പുകൾനിന്റെ നാമ ജപങ്ങളാകുന്നു ..ചിന്തകളുടെ ചക്രവാളസീമയിൽനീയെന്ന ഒരൊറ്റ നക്ഷത്രം തിളങ്ങുന്നു ..നീ കൂടെയുള്ളപ്പോൾഎന്റെആനന്ദമേ ..എന്ന്ഞാനെന്റെ വിഷാദത്തിന്റെമുറിവുകളിൽ…

പാടേണ്ട പാട്ട്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ പാടുകപാടുക പാട്ടുകാരാ,ആടൽമറന്നൊരു പാട്ടുകൂടികാടുംമലയും കടന്നുവന്നെൻമാടത്തിരുന്നൊരു പാട്ടുകൂടിപോയകാലങ്ങൾ മടങ്ങിയെത്താൻ,ആയിരംസ്വപ്നങ്ങൾ പൂത്തുനിൽക്കാൻനാടിൻ വറുതികളൊക്കെനീങ്ങാൻപാടേമറന്നൊരു പാട്ടുകൂടിആവണിമാസം പുലർന്നുവല്ലോ,മാവേലിത്തമ്പുരാനെത്തിയല്ലോഈടുറ്റൊരാ,മുളംതണ്ടുമീട്ടിപാടുകപാടുക പാട്ടുകാരാഇന്നിൻ വെളിച്ചത്തിൽ നിന്നുകൊണ്ടേ,മന്നിനെ വാരിപ്പുണർന്നുകൊണ്ടേ,ഒന്നിനെമാത്രം നിനച്ചുകൊണ്ടേ,പൊന്നോമൽപാട്ടുകൾ പാടൂവേഗംപുഞ്ചനെൽപ്പാടങ്ങൾ പൂത്തുലയാൻ,നെഞ്ചിൽ കവനപ്പൂങ്കാറ്റുവീശാൻജാതി,മതക്കറമാഞ്ഞുപോകാൻ,സാദരം കൈകൾകോർത്തൊന്നുചേരാൻനേരിൻ പ്രകാശംതെളിഞ്ഞുകാണാൻആരിലും സ്നേഹംനിറഞ്ഞുകാണാൻകൊല്ലാക്കൊലകളൊടുങ്ങിയെങ്ങുംനല്ലൊരുനാളെ പുലർന്നുകാണാൻമാനുഷരെല്ലാരു,മൊന്നുപോലെആനന്ദതുന്ദിലരായി മാറാൻജ്ഞാനത്തിൻ വെൺഛദംവീശിവീശി,വാനോളം പാറിപ്പറന്നുയരാൻനന്മതൻ…

മെസോലിത്തിക്

രചന : സുദേവ് ബാണത്തൂർ ✍️ നനഞ്ഞൊട്ടിയ സംഖ്യകൾക്രമം തെറ്റിയ ഹാജറായ്കുഞ്ഞുകള്ളിയൊഴിച്ചിട്ടുമഴയിൽ വൈകിവന്നിടാം ബോഡിൽ ഞാൻ വിരലോടിച്ചുചിമ്മാനിയിൽ വരച്ചിട്ടുഗുഹാചിത്രമനുഷ്യൻ്റെമുന്നിൽ നിൽക്കുന്ന കാലിയെ പ്രാകൃതോച്ചണ്ഡവർഷത്തിൽഗുഹാഭിത്തിയിലെന്നപോൽവരച്ചേചെന്നിറത്തിൽ തൻപ്രാഗ് രൂപങ്ങളോർമ്മിച്ചവർ മിണ്ടുവാൻ ഭാഷയില്ലല്ലോമഴയത്തെന്തുകേൾക്കുവാൻവൃത്തിയാകാത്ത യാംഗ്യങ്ങളാവർത്തിച്ചു ശ്രമിക്കയായ് മഴപെയ്യുമ്പളെപ്പൊഴുംശിലായുഗമാകുന്നിടംചുട്ടുതിന്ന്തീയും കാഞ്ഞ്തൊട്ടുതൊട്ടേ യിരിക്കണം ഭാഷ കണ്ടെടുക്കുന്നേരംമാനത്തുണ്ടായ മിന്നലിൽബുദ്ധിമാന്ദ്യം ചിരിക്കുന്നുകൈഞെരുക്കി…

ഈയിടെയായി

രചന : വൈഗ ക്രിസ്റ്റി✍ ഈയിടെയായി ,ഞാനുറങ്ങാൻ കിടക്കുമ്പോഴെല്ലാംആ രണ്ടു പൂച്ചകളെ കാണാറുണ്ട്വൃത്തികെട്ട , ചാരനിറത്തിലൊരെണ്ണം .അതിൻ്റെ മോന്തഏറുകൊണ്ട് ചതഞ്ഞു വീർത്തിരിക്കുംരണ്ടാമത്തേത് ,ചെവികൾ മാത്രം കറുത്തഒരു വെള്ളപ്പൂച്ചരണ്ടു പൂച്ചകളും എന്നെകണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരിക്കും .എല്ലാ ദിവസവും ,എനിക്ക് പേരറിയാത്തഅല്ലെങ്കിൽ പേരില്ലാത്തഒരു ചിത്രകാരൻവെളുത്ത പൂച്ചയെ…