വിട്ടുപോകാത്തയെന്റെ ജീവനേ…..നന്ദി.
രചന : സഫി അലി താഹ ✍ പർവ്വതങ്ങൾ നടന്നുകയറുകയുംപുതുകാഴ്ചകൾതേടുകയുംചെയ്യുന്നൊരാളായിരുന്നു,മനുഷ്യരേക്കാൾ പുസ്തകങ്ങളെയുംമരങ്ങളെയും,പൂക്കളെയും,പ്രകൃതിയെ തന്നെയുംഅയാൾ സ്നേഹിച്ചിരുന്നു,നിലാവിനോടും കടലിനോടുംസംസാരിച്ചിരുന്നു…..അവർക്ക് മാത്രം മനസിലാകുന്നലിപികളിൽ അവരത്അടയാളമാക്കിയിരുന്നു…..മനുഷ്യരിൽ ചിലർഅയാളിലെന്തോ സന്തോഷംകണ്ടെത്തുകയുംസ്നേഹിക്കുകയും ചെയ്തു,ഏകാന്തതയിൽജീവിക്കാൻ ഒരുപാട് കാരണംഉണ്ടായിരുന്നൊരാൾക്ക്‘മനുഷ്യർ’ സ്നേഹിച്ചുതുടങ്ങിയപ്പോൾജീവിക്കാതിരിക്കാൻഅനവധി കാരണങ്ങളായി.നന്ദി.ജീവിക്കാൻ കാരണങ്ങൾനൽകുന്ന മനുഷ്യർ ഭാഗ്യമാണ്…..മരണച്ചുഴികളിലേക്ക് കൈപിടിക്കാത്തമനുഷ്യൻ അനുഗ്രഹമാണ്…..നിന്നിലേക്കുള്ള ഓരോ നോട്ടവുംപിന്നെയുമെന്നിൽജീവന്റെ പച്ചപ്പ്…
