ഒരാൾ വരും….
രചന : രേഷ്മ ജഗൻ ✍ നേർത്തതൂവലുപോലെമുറിവുകളിൽ തലോടും.ഏകാന്തതയുടെനോവുകളിലേക്ക്നിറയെകാത്തിരിപ്പുകളാൽഉമ്മ വയ്ക്കും.ഹൃദയം നിറയെവേലിയേറ്റങ്ങളുടെ തിരയിളക്കങ്ങളുണ്ടാക്കും.കണ്ണുകളിൽ കാന്തികതയുടെമിന്നലുണരും.ഉടലുരുക്കങ്ങളിൽ നിന്നും ഉള്ളുരുക്കങ്ങളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടും..എല്ലാ വേനൽ ദാഹങ്ങളിലേക്കുംമഴയുടെ വിത്തെറിയും.വസന്തത്താൽ ഉമ്മവയ്ക്കും.ഒടുവിൽ ഹൃദയത്തിൽനിന്റെ വേദന യുടെ ആഴമളക്കാൻ പാകത്തിന്‘മറക്കാം ‘എന്നൊരു പാഴ് വാക്കിൽ പടിയിറങ്ങിപ്പോവും..നോക്കൂ,പച്ചക്ക് ഉടലു കത്തുമെന്നുംഏതുതീരാപെയ്ത്തുകളിലുംഉരുകിത്തീരുമെന്നുംനിങ്ങളിപ്പോൾ അറിയുന്നില്ലേ…?
