Category: സിനിമ

ചന്ദനപ്പല്ലക്കിൽ (വടക്കൻപാട്ടു ശൈലി )

രചന : എം പി ശ്രീകുമാർ ✍️ ചന്ദനപ്പല്ലക്കിൽ വന്നതാരൊ !ചന്ദ്രനെപ്പോലവെ നിന്നതാരൊ !ചന്ദനത്തിൻഗന്ധം തൂകിയാരൊചഞ്ചലചിത്തം കവർന്നതാരൊ !നല്ലകസവുള്ള മുണ്ടുടുത്ത്ചേലിൽ ചെറുകുറിയൊന്നണിഞ്ഞ്പൗരുഷമോതുന്ന മീശയോടെതേജസ്സൊഴുകുന്ന രൂപമോടെപാതി മയക്കത്തിൽ വന്നതാരൊചാരത്തു വന്നിപ്പോൾ നിന്നതാരൊ !പൂങ്കോഴി കൂവി തെളിയുന്നല്ലൊപൂന്തെന്നൽ മെല്ലെ തഴുകുന്നല്ലൊചെമ്മുകിൽ ചിത്തത്തിൽ പാറിടുന്നുചെന്താമരപ്പൂക്കളാടിടുന്നു !ചേലൊത്ത…

ക്ലാര

രചന : അച്ചു ഹെലൻ ✍️ ക്ലാരയെ അറിയാത്ത..ഇഷ്ടപ്പെടാത്ത ആഗ്രഹിക്കാത്തഒരു മലയാളിയും കാണില്ല.തൂവാനത്തുമ്പികൾഒരു കാലഘട്ടത്തിന്റെഹൃദയമിടിപ്പ് ആയിരുന്നല്ലോ.ഏതൊരു പുരുഷന്റെയും മോഹമാണ് ക്ലാര.പറഞ്ഞറിയിക്കാൻ ആവാത്ത വികാരം പോലെ.അവളെപ്പോലെതന്റെടിയായ ഒരുവൾഅവനെന്നും കൊതിക്കുന്ന ഒരു സ്വപ്നമാണ്.പലവിധ സമാനതകളോടെ അങ്ങനൊരാളെകണ്ടെത്തുമ്പോഴെല്ലാം ഒരു ജയകൃഷ്ണൻആകാൻ അവന്റെ ഉള്ളു തയ്യാറെടുക്കും.സ്വന്തമാക്കി നഷ്ടപ്പെടുത്തിയഒരു…

“ഗർജ്ജനം “

രചന : ലീന ദാസ് സോമൻ ✍️ മാറ് പിളർക്കുന്ന ഗർജ്ജനം കേൾക്കവേഓർമ്മകൾക്കേറെ ജീർണ്ണത ഭവിക്കുന്നുനെറികെട്ട ഓർമ്മകൾ മൂഢ സ്വപ്നം പോലെകാലത്തിൻ മൂഢതയിൽ തള്ളിക്കളഞ്ഞിടേണംസമയം നൈമിഷികം എന്നങ്ങ് ചൊല്ലവേശ്രദ്ധയാൽ ചിന്തിച്ചു കൂട്ടുക ജീവിതംആത്മാവിന് അജ്ഞത ഇല്ലെന്ന് ചൊല്ലവേകരളിലിടമില്ലെന്നോതി പറയുന്നുപറയുവാൻ ഒത്തിരി കാര്യങ്ങൾ…

പ്രണയത്തിന്റെ ചില സൂക്ഷിപ്പുകൾ

രചന : സന്തോഷ് മലയാറ്റിൽ ✍️ മകരമഞ്ഞ്മല കയറുമ്പോൾആകാശത്തെനക്ഷത്രകൂട്ടങ്ങൾവെളുത്ത മേഘങ്ങളെവാരിയെടുത്ത് പുതയ്ക്കും.താഴ്‌വരയിലെകിതച്ചൊഴുകുന്നഒരരുവിയിലേക്ക്പാതിരാത്തെന്നൽകാട്ടുപൂക്കളെ കുടഞ്ഞിടുംഅരുവിആഴങ്ങളിലെതെളിനീരിൽഇക്കിളിയിടുന്നമീനുകളെഉമ്മകൾ കൊണ്ട്പൊതിയും.കരയിലപ്പോൾപുലരിവെയിൽദൂരേക്ക് മിഴിയെറിഞ്ഞ്പ്രതീക്ഷയോടെകാത്തിരിക്കുന്നനിന്റെ കണ്ണിലെആഴങ്ങളിൽപ്രണയമെഴുതും.ഞാൻ നിറയെ പൂത്തൊരുകടലാസുച്ചെടിയിൽഒളിച്ച കാറ്റിനോട്മഴയുടെ മറന്നുവെച്ചചിലങ്കകളെ കുറിച്ചുപറയും.അതെ,അടയാത്തമീൻകണ്ണുകൾപോലെയാണ്പ്രണയത്തിന്റെവിശുദ്ധി നിറഞ്ഞചില സൂക്ഷിപ്പുകൾ.

അമ്പിളിച്ചന്തം

രചന : പണിക്കർ രാജേഷ് ✍️ ഇരുളിൻ്റെ മാറിലെ കുളിരായുണരുവാൻപനിമതി പകലിലുറക്കമാണോ?ഇരവിൽ വിരിയുന്ന ആമ്പൽപ്പൂവിതളിനെകണികണ്ടുണരുവാൻ മോഹമാണോ? തിരിതാഴ്ത്തിയാദിത്യനാഴിയിൽ വീഴവെതിരകൾ തിരഞ്ഞതു നിന്നെയല്ലേ?അലകളെ മിന്നുംപുടവയുടുപ്പിക്കാൻഅംബരമുറ്റത്ത് വരുകയില്ലേ? പ്രകൃതിതൻചേലയ്ക്ക് ചേലായി നീയാപാൽനിലാക്കമ്പളം വിരിക്കയാണോ?പകലിൻ്റെയാലസ്യമൊക്കെയും നിന്നോട്പതിയെപ്പറഞ്ഞൊന്നുറങ്ങുവാനായ്. അന്തപ്പുരത്തിലെ താരകറാണിമാർഅഴകെഴുംദീപങ്ങളായിനിൽക്കേചേറ്റിലെ മലർകന്യ ചെറുനാണമോടെ നിൻഅമ്പിളിക്കലയിൽ മിഴികൊരുത്തു.

ആരോപണ മുനയിലെ ആയുസ്സ്🙏🏻

രചന : ആർച്ച ആശ ✍️ പെണ്ണൊരുമ്പെട്ടാൽബ്രഹ്മനും തോൽക്കും.എന്നതിനെതിരുത്തലുകളിൽപ്പെടുത്തിപെണ്ണൊരുമ്പെട്ടാൽജീവനും പോകുംഎന്നാക്കി മാറ്റുക.പഴഞ്ചൊല്ലുകൾപതിവ് തെറ്റിച്ച്നടന്നുതുടങ്ങിയിട്ട്നാളുകളേറെയായി.പഴഞ്ചൊല്ലിൽപതിരുകൾ കുമിഞ്ഞുഅർത്ഥങ്ങൾ മാറിയകാലമെന്നോ കടന്നു നമ്മൾ.ആരോപണ മുനയിൽആയുസ്സറ്റവനോട്ഇനിയവൻ്റെ കൂട്ടിൽമരിച്ചു ജീവിക്കുന്നവരോട്ക്ഷമാപണമല്ലാതെഎന്തുണ്ട് ചൊല്ലുവാൻകഴിയുമെങ്കിൽക്ഷമിക്കുക.

മരിച്ചു കഴിഞ്ഞാൽ

രചന : മറിയ ശബനം ✍️ മരിച്ചു കഴിഞ്ഞാൽവേറിട്ടു പോയൊരുജീവിതത്തിന്റെചിത്രം ചാലിച്ചുമനസ്സിലൊന്നുവരച്ചു നോക്കിനെഞ്ചിൽ തടഞ്ഞത്നല്ല മഴയത്ത്മയ്യിത്ത് കൊണ്ട്പോവുന്ന രംഗം.എല്ലാ ഋതുക്കളുംചേർന്നമുഹൂർത്തത്തിലാവുമ്പോൾഎങ്ങനെ ഇരിക്കുമായിരിക്കുംനല്ല മഴയുംകത്തി നിൽക്കുന്ന സൂര്യനുംമഞ്ഞു പുതപ്പിച്ച മയ്യിത്തും .‘ഹഹഹ’മരണമെങ്കിലുംചിരിക്കാനുള്ളസാധ്യതകൾവേണ്ടെന്നെന്തിനുവെക്കണം...എത്ര പെട്ടെന്നാണ്അടുത്തു നിന്നിട്ടുംഅകന്നിരുന്നവർഒരേ ഭാവത്തിൽ,‘മഴയത്തു നിൽക്കുന്നകുട്ടിക്ക് ജലദോഷപ്പനിവരുമോ’എന്ന വെപ്രാളം പോലെഎന്തൊരു കരുതലാണ്..!സ്നേഹിച്ചു…

അനാഥയായ എന്റെ

രചന : ദിവ്യ ജാനകി ദിവു ✍️ അനാഥയായ എന്റെനീലഞരമ്പാണ് നീപ്രണയരക്തമൊഴുകുന്നനീലഞരമ്പ്……നിന്റെ മിഴികളിൽഉമ്മവെക്കാൻതുടങ്ങുമ്പോൾഎന്റെ സിരകളിൽതുടിക്കുന്ന ജീവന്റെപേരാണ് നീ………..എന്റെ ഓർമ്മകളുടെവഴിത്താരയിൽഎന്നും പൂത്തുനിൽക്കുന്നമഴവില്ലഴകുള്ള എന്റെഗുൽമോഹറാണ് നീ…….വരണ്ടപാടത്ത്ആദ്യം പെയ്യുന്നമഴത്തുള്ളിയിൽതളിർക്കുന്നഎന്റെചെമ്പാവു പാടമാണ് നീ………കതിരിട്ട സ്വപ്നങ്ങളുടെവെൺചോലയിൽഞാൻ ഒഴുക്കിയകളിവെള്ളമാണ് നീ……..നിന്റെ ഓർമ്മകളുടെമഞ്ഞുപൂക്കൾ വീണവഴികളിലൂടെ ഞാൻ ഒരുഉന്മാദിയെ പോലെനിന്നെയും തേടി നടക്കും……ഉറക്കത്തിലും…

ആകാശം

രചന : എം ബഷീർ ✍️ ആകാശംനിങ്ങൾ പറയുന്നപോലെഅത്ര അകലെയൊന്നുമല്ലഒറ്റയായവരുടെഹൃദയത്തിലേക്ക് പടർന്ന് കിടക്കുംഅതിന്റെ ചില്ലകൾഅത് കൊണ്ടാണ്അവര്‍കാത്തിരിപ്പിന്റെമരുഭൂമിയിലിരുന്ന്ഓരോരോ നക്ഷത്രങ്ങളെയായിഇറുത്തെടുത്ത്ആർക്കോ വേണ്ടിമാല കോർക്കുന്നത്കടലിന്നിങ്ങൾ പറയുന്നപോലെഅത്ര ആഴമൊന്നുമില്ലപ്രണയിക്കുന്നവരുടെകണ്ണുകളിൽകാറ്റും കോളുമില്ലാതെഅനുസരണയോടെചേർന്ന് കിടക്കുംഅതിന്റെ തിരകൾഅതുകൊണ്ടാണ് അവർഹൃദയചിഹ്നം പതിച്ചപതാകകളുമായിമഴവിൽ നൗകകളിൽ കയറിഓരോ സ്വപ്നതീരത്തേക്കുംതനിയെ തുഴഞ്ഞു പോകുന്നത്കാടിന്നിങ്ങൾ പറയുന്നപോലെഅത്ര നിഗൂഢതയൊന്നുമില്ലവിരഹവിഷം തീണ്ടിയവരുടെവിരൽത്തുമ്പുകളിൽഒരു…

കൊങ്ക

രചന : പ്രസീദ ദേവു ✍️ ഭൂമിയും , ആകാശവും,കാറ്റും,കടലുംകൈയ്യിലിട്ടമ്മാനമാടുന്നവൾ കവി,പ്രണയവും ,വിരഹവും,മരണവും ഇഴ കോർത്ത്,ഭ്രാന്തു തുന്നുന്നവൾ കവി,പ്രകൃതിയുടെ രസതന്ത്രവും,ഉടലിൻ്റെ ജീവശാസ്ത്രവും,ജീവിതത്തിൻ്റെ ഗണിതവും,മാറ്റി കുറിക്കുന്നവൾ കവി,പച്ച മനുഷ്യനെപച്ചയ്ക്ക്കുറിക്കുന്നവൾ കവി,ഭയമേതുമില്ലാതെവാക്കിനെഅടയാളപ്പെടുത്തുന്നവൾ കവി,ചുറ്റുമുള്ളതിനെഎൻ്റെയെന്ന് ചേർത്തുപിടിക്കുന്നവൾ കവി,പ്രതിരോധിക്കുന്നവളും,പോരാടുന്നവളും,പ്രതികരിക്കുന്നവളും കവി,കവിതയിലെ അനന്ത സാദ്ധ്യതകളെകുറിച്ച് ഗവേഷണം ചെയ്യാനുള്ളഅറിവോ പാടവമോ…